• HOME
  • »
  • NEWS
  • »
  • india
  • »
  • വലിയ സ്ഫോടനം കേട്ടു, സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി: ബലാകോട്ട് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

വലിയ സ്ഫോടനം കേട്ടു, സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി: ബലാകോട്ട് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

മദ്രസയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു എന്നാൽ ഇവരെല്ലാവരും സുരക്ഷിത സ്ഥാനത്തെത്തിയില്ലെന്നും വിദ്യാർഥി പറഞ്ഞതായി ബന്ധു പറയുന്നു

News 18

News 18

  • Last Updated :
  • Share this:
    ഇന്ത്യ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ബലാകോട്ടുള്ള ജയ്ഷ്-ഇ-മുഹമ്മദ് മദ്രസാ വിദ്യാര്‍ഥികളെ പാക് സേനാ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വെളിപ്പെടുത്തൽ. സൈന്യം സുരക്ഷാസ്ഥാനത്തേക്ക് മാറ്റിയ ഒരു വിദ്യാർഥിയുടെ ബന്ധു ഇന്ത്യൻ എക്സപ്രസിനോട് നടത്തിയ വെളിപ്പെടുത്തലാണിത്.

    ഫെബ്രുവരി 26 നാണ് ഇന്ത്യൻ സേന ബലാകോട്ടിലെ കുന്നിൻ പ്രദേശമായ ജഭയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ജയ്ഷ്-ഇ-മുഹമ്മദിന്റെ കീഴിലുള്ള മദ്രസയായ തലീം-ഉല്‍-ഖുറാൻ ലക്ഷ്യം വച്ച് വ്യോമാക്രമണം നടത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൾ വഷളാവുകയും ചെയ്തിരുന്നു. ബലാകോട്ടെ വ്യോമാക്രമണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇതാദ്യമായാണ് ഒരു ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ എത്തുന്നത്.

    Also Read-Surgical strike 2.0: 300 മൊബൈലുകൾ ആക്ടീവ്; ബാലകോട്ട് ക്യാമ്പിലെ ആക്രമണത്തിനു പിന്നിലെ ഇന്ത്യൻ ആസൂത്രണം

    ഇയാളുടെ വാക്കുകള്‍ പ്രകാരം വിദ്യാർഥി വീട്ടുകാരോട് പറഞ്ഞത് ഇങ്ങനെയാണ്. ' ഫെബ്രുവരി 26 ന് നേരം പുലരുന്നതിന് മുന്‍പ് തന്നെ ഒരു വലിയ സ്ഫോടനം ശബ്ദം കേട്ടാണ് ചില വിദ്യാർഥികൾ ഉണർന്നത്. വളരെ അകലെയല്ലാതെ അടുത്തായാണ് ശബ്ദം കേട്ടത്. പേടിച്ചരണ്ട വിദ്യാർഥികൾ ചാടി എഴുന്നേറ്റു. എന്നാൽ പിന്നീട് ശബ്ദം ഒന്നും കേൾക്കാതെ വന്നതോടെ വീണ്ടും ഉറങ്ങാൻ തുടങ്ങി. തോന്നൽ അല്ലെങ്കിൽ ചെറിയ ഭൂമികുലുക്കം ആകും എന്ന് കരുതി. പിന്നീട് ശബ്ദമൊന്നും കേൾക്കാതെ വന്നതോടെ വീണ്ടും ഉറങ്ങി.

    പിന്നെ ഉണര്‍ന്നപ്പോൾ സമയം കൃത്യമായി അറിയില്ല എങ്കിലും പ്രഭാത പ്രാർഥന (സുബ്ഹി നമസ്കാരം) സമയത്തോ അതിന് മുമ്പോ സൈന്യം എത്തി ഇവരോട്  ആ സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടു. എന്നിട്ട് സൈന്യം തന്നെ മറ്റൊരു സ്ഥലത്തെത്തിച്ചു. കുട്ടികളെ എത്തിച്ച സ്ഥലം എവിടെയാണെന്ന് അറിയില്ലെന്നാണ് ബന്ധു പറയുന്നത്. ഇവിടെ രണ്ടോ മൂന്നോ ദിവസം വിദ്യാര്‍ഥികളെ താമസിപ്പിച്ചു.

    Also Read-പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി

    മദ്രസയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു എന്നാൽ ഇവരെല്ലാവരും സുരക്ഷിത സ്ഥാനത്തെത്തിയില്ലെന്നും വിദ്യാർഥി പറഞ്ഞതായി ബന്ധു പറയുന്നു. വിദ്യാർഥിക്കൊപ്പം അയാളുടെ അതേപ്രായത്തിലുള്ള കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്.സ്ഫോടനം ഉണ്ടായപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന ബാക്കിയുള്ളവർക്ക് എന്ത് പറ്റിയെന്ന് അറിയില്ലെന്നും ഇയാൾ വ്യക്തമാക്കി.

    ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ മദ്രസയിൽ സൈനിക സുരക്ഷ ഒരുക്കിയതായി വിദ്യാര്‍ഥി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മദ്രസയുടെ ചിത്രങ്ങൾ ലീക്ക് ആയ സാഹചര്യത്തിലാകാം സുരക്ഷ ഒരുക്കിയതെന്നാണ് ബന്ധു പറയുന്നത്. സുരക്ഷിത കേന്ദ്രങ്ങളില്‍ രണ്ട് മൂന്ന് ദിവസം പാര്‍പ്പിച്ച ശേഷം പിന്നീട് വിദ്യാര്‍ഥികളോട് വീടുകളിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി വീണ്ടും മദ്രസിയിലേക്ക് തിരിച്ചുപോകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ബന്ധു വ്യക്തമാക്കി.

    First published: