HOME /NEWS /India / ശക്തമായ മഴയും കാറ്റും; ഡൽഹിയിലും മറ്റു പ്രദേശങ്ങളിലും ചൂട് കുറയുന്നു

ശക്തമായ മഴയും കാറ്റും; ഡൽഹിയിലും മറ്റു പ്രദേശങ്ങളിലും ചൂട് കുറയുന്നു

(Pic: PTI)

(Pic: PTI)

മെയ് 30 വരെ ഡൽഹിയിൽ മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും സാധ്യത

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    മഴയും ഇടിമിന്നലും പൊടി ഉയർത്തുന്ന ശക്തമായ കാറ്റും ഡൽഹിയിലെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലെ മറ്റ് ചില സ്ഥലങ്ങളിലും വീശിയടിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു.

    മെയ് 30 വരെ ഡൽഹിയിൽ മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാകില്ല.

    പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി IMD ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു.

    ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും, രാജസ്ഥാന്റെ ചില ഭാഗങ്ങളിലും വ്യാഴാഴ്ച മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റോടുകൂടിയ ഇടിമിന്നലുണ്ടായി.

    പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ സജീവമായ കാലാവസ്ഥയുടെ സ്വാധീനത്തിൽ, അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ ഡൽഹി ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി കൂട്ടിച്ചേർത്തു.

    തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചു. പല കാലാവസ്ഥാ സ്റ്റേഷനുകളിലും പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി.

    Summary: Rain showers, thunderstorms, and strong dust-raising winds swept parts of the national capital and a few other places in northern India on Thursday, and similar weather conditions are expected in the next two to three days

    First published:

    Tags: Weather, Weather news, Weather prediction