നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Andhra Rains | ആന്ധയിലെ മഴക്കെടുതിയില്‍ മരണം 49; തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷം

  Andhra Rains | ആന്ധയിലെ മഴക്കെടുതിയില്‍ മരണം 49; തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷം

  കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്

  Credits PTI

  Credits PTI

  • Share this:
   ഹൈദരാബാദ്: ആന്ധ്രയില്‍ (andhrapradesh) ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ (rain havoc) മരണം 49 ആയി.

   തിരുപ്പതി,കഡപ്പ,ചിറ്റൂര്‍ എന്നിവിടങ്ങളില്‍ മഴ ശക്തമായി പെയ്യുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

   ആന്ധ്ര പ്രദേശിലെ താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രളയബാധിത മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

   ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവമാണ് ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുന്നത്.

   ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

   ഹൈദരാബാദ് : ആന്ധ്രയിലെ(Andhra pradesh) ഏറ്റവും വലിയ ജലസംഭരണിയായ റയല ചെരിവ് (Rayala Cheruvu) ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തി. തിരുപ്പതിക്ക് (Thirupathi) സമീപമാണ് റയല ചെരിവ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്.

   500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. ജലസംഭരണിയില്‍ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ചയുള്ളതെന്നും ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

   വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്.

   തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

   അതേ സമയം ആന്ധയില്‍ കനത്ത മഴയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. കിഴക്കന്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളില്‍ അധികവും. താഴ്ന്ന മേഖലകളിലെ വീടുകള്‍ വെള്ളത്തിലാണ്. മഴക്കെടുതിയില്‍ ഇത് വരെ 39 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
   Published by:Karthika M
   First published:
   )}