നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Mall Ceiling collapses | കനത്ത മഴ; എസ്‌കലേറ്ററില്‍ ആളുകള്‍ പോകുന്നതിനിടെ മാളിന്റെ സീലിങ്ങ് തകര്‍ന്ന് വീണു; വീഡിയോ

    Mall Ceiling collapses | കനത്ത മഴ; എസ്‌കലേറ്ററില്‍ ആളുകള്‍ പോകുന്നതിനിടെ മാളിന്റെ സീലിങ്ങ് തകര്‍ന്ന് വീണു; വീഡിയോ

    എസ്‌കലേറ്ററിലൂടെ ആളുകള്‍ പോകുന്നതിനിടയിലാണ് സീലിങ് തകര്‍ന്നു വീണത്

    • Share this:
      ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന ചെന്നൈയില്‍ മാളിന്റെ സീലിങ് തകര്‍ന്നു വീണു. എസ്‌കലേറ്ററിലൂടെ ആളുകള്‍ പോകുന്നതിനിടയിലാണ് സീലിങ് തകര്‍ന്നു വീണത്. ആളുകള്‍ എസ്‌കലേറ്ററില്‍ പെട്ടെന്നു താഴേക്ക് പോയതിനാല്‍ അപകടം ഒഴിവായി.

      കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മാളിന്റെ സീലിങ്ങാണു തകര്‍ന്നു വീണത്. പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളില്‍ സീലിങ് തകര്‍ന്ന് വെള്ളം മാളിനുള്ളിലേക്ക് ഒഴുകുന്നത് കാണാം.

      ഡിസംബര്‍ 30-ന് ഉച്ച മുതല്‍ അര്‍ധരാത്രി വരെ മഴ താരാതെ പെയ്തതോടെ ചെന്നൈയില്‍ 271 മേഖലകളിലാണു വെള്ളം കയറിയത്. ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.



      പുതുവത്സര സമ്മാനമായി LPG സിലിണ്ടറിന് 100 രൂപ കുറച്ചു

      പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി, ദേശീയ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ (commercial LPG cylinder) വില 102.50 രൂപ കുറച്ചു. ഇത് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

      19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്ന് മുതൽ ഡൽഹിയിൽ 1998.50 രൂപ വില വരുമെന്ന് വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.

      19 കിലോഗ്രാം സിലിണ്ടറിന്റെ ഏറ്റവും വലിയ ഉപയോക്തൃ വിഭാഗമായ റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചായക്കടകൾ തുടങ്ങിയവയ്ക്ക് ഇത് കുറച്ച് ആശ്വാസം നൽകും.

      കഴിഞ്ഞ മാസം ഡിസംബർ ഒന്നിന്, 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 2,101 രൂപയായി മാറിയിരുന്നു. സിലിണ്ടറിന് 2,200 രൂപ ആയിരുന്നു മുൻപത്തെ നിരക്ക്.

      എന്നിരുന്നാലും, 14.2 കിലോ, 5 കിലോ, 10 കിലോ സിലിണ്ടറുകളുടെയോ മറ്റ് ഗാർഹിക സിലിണ്ടറുകളുടെയോ വിലയിൽ കുറവില്ല.

      മെട്രോ നഗരങ്ങളിലെ വാണിജ്യ എൽപിജി സിലിണ്ടർ വില ചുവടെ:

      ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 100 രൂപ കുറച്ചതിന് ശേഷം ഇന്ന് മുതൽ 1998.50 രൂപയാകും. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഇനി 2,072 രൂപയാകും.

      മുംബൈയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വാണിജ്യ വാതക വില 1,948.5 രൂപയാകും.

      19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറിന് ചെന്നൈയിൽ 2,132 രൂപയാണ് വില.
      Published by:Karthika M
      First published: