• HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട്ടില്‍ 17 വരെ കനത്ത മഴ തുടരും; 5 ജില്ലകളില്‍ പ്രളയ ജാഗ്രത നിര്‍ദേശം

തമിഴ്നാട്ടില്‍ 17 വരെ കനത്ത മഴ തുടരും; 5 ജില്ലകളില്‍ പ്രളയ ജാഗ്രത നിര്‍ദേശം

മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി

  • Share this:
കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പലയിടത്തും വെള്ളപ്പൊക്കം രൂക്ഷം. ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന തീരപ്രദേശങ്ങളിലും ശനിയാഴ്ച പരക്കെ മഴ പെയ്തിരുന്നു. ചെന്നൈയിലും ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തേനി, ഡിണ്ഡിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രളയജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനിയിലെ വൈഗ ഡാമില്‍ നിന്ന് 4.230 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കിവിട്ടു.

ചെന്നൈയുള്‍പ്പടെ 23 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. നവംബര്‍ ഒന്നിന് ചെന്നൈയില്‍ 8.4 സെ. മീ. മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ തോതാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Published by:Arun krishna
First published: