കനത്ത മഴയിൽ മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; 15 മരണം; ഒട്ടേറെപേർ കുടുങ്ങിക്കിടക്കുന്നു
കനത്ത മഴയിൽ മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; 15 മരണം; ഒട്ടേറെപേർ കുടുങ്ങിക്കിടക്കുന്നു
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്.
മുംബൈ: കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മുംബൈയില്‍ 15 പേർ മരിച്ചു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 12 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കനത്ത മഴയെ തുടർന്ന് വിക്രോളി മേഖലയിലും കെട്ടിടം തകർന്ന് മൂന്ന് പേര് മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബി എം സി അറിയിച്ചു. ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്.
2005 ജൂലൈ 26ന് 24 മണിക്കൂർ നേരത്തിനുള്ളിൽ 944 മി.മീ. മഴ ലഭിച്ചതിന് സമാനമായ മഴയാണ് ഇന്നലെ മുംബൈയിൽ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് മുംബൈയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 6.30വരെ മുംബൈയിലും സമീപപ്രദേശങ്ങളിലും 120 മി.മീറ്ററിലധികം മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ട്രാക്കിൽ വെള്ളം കയറിയതോടെ സെൻട്രൽ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. ആറു മണിക്കൂറിനുള്ളിൽ മുംബൈയിൽ 100 മി.മീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
English Summary: Twelve people were killed and several others feared trapped under debris after a wall collapsed on shanties in Chembur in Mumbai today due to a landslide after incessant downpour through the night. In a similar incident, three people were killed and two injured in Vikhroli where some hutments collapsed due to a landslide. In Chembur, a team of the National Disaster Response Force (NDRF) has reached the Bharat Nagar area where a number of shanties were reduced to rubble and a rescue operation is underway.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.