നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Chennai Rains | ചെന്നൈയില്‍ കനത്ത മഴ; വെള്ളപ്പൊക്ക സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  Chennai Rains | ചെന്നൈയില്‍ കനത്ത മഴ; വെള്ളപ്പൊക്ക സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുകയാണ്.

  Image Twitter

  Image Twitter

  • Share this:
   ചെന്നൈ: ചെന്നൈ(Chennai) നഗരത്തില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയെ (Heavy Rain) തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം.

   ബീച്ച്, എഗ്മൂര്‍, താംബരം, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ഭാഗങ്ങളിലേക്കുള്ള സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി. സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി. രാജ്യാന്തര സര്‍വീസുകള്‍ അടക്കം 14 വിമാനവും വൈകി. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുകയാണ്.   മൂന്ന് ജലസംഭരണികളില്‍ നിന്ന് ഉച്ചയോടെ വെള്ളം തുറന്നുവിടും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകന്‍ പ്രദീപ് ജോണ്‍ ട്വീറ്റ് ചെയ്തു. മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

   സംഭരണ ശേഷി എത്തിയതിനെ തുടര്‍ന്ന് പുഴല്‍, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. 500 ക്യു സെക്‌സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}