ഷിംല: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണ കൂടം അവധി പ്രഖ്യാപിച്ചു. സ്കൂള്‍, കോളേജ്, സര്‍വകലാശാല, അംഗന്‍വാടികള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കനത്ത മഴയെതുടര്‍ന്ന് ഷിംലയിലെ റോഡ് ഗതാഗതമെല്ലാം തടസപ്പെട്ടിരിക്കുകയാണ്.
മലയാളികളടക്കം നൂറുകണക്കിനാളുകളാണ് ലേ-മണാലി റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്ത മണ്ണിടിച്ചിലില്‍ പലയിടത്തും റോഡ് ഇടിഞ്ഞു പോവുകയും ചെറുപാലങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറായതിനാല്‍ വീടുകളിലേക്ക് ബന്ധപ്പെടാനായില്ല. സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ ന്യൂസ് 18നോട് പ്രതികരിച്ചിരുന്നു.
താല്‍ക്കാലിക യാത്രാ സൗകര്യമൗരുക്കി യാത്രക്കാരെ രക്ഷിക്കാനാണ് സൈന്യത്തിന്റെ ശ്രമം. നാളെ വൈകിട്ടോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. പലരും തലനാരിഴക്കാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ഇപ്പോള്‍ വാഹനങ്ങളില്‍ തന്നെയാണ് തങ്ങുന്നത്.
റോഡ് ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേട്ട് അമിത് കശ്യപ് പറഞ്ഞു. പാളങ്ങളില്‍ മണ്ണ് വീണതിനെത്തുടര്‍ന്ന് ഷിംലയിലേക്കും കല്ക്കയിലേക്കുമുള്ള ട്രെയിന്‍ ഗാതഗതവും തടസപ്പെട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.