ചെന്നൈ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും (Bipin Rawat) ഭാര്യയും ഉൾപ്പടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ (Helicopter Crash) ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളിയായ ജോ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇയാൾ സുഹൃത്തായ നാസറിനും സംഘത്തിനൊപ്പമാണ് നീലഗിരിയിലെ ഖട്ടേരി വനത്തിലെത്തിയത്. റെയിൽപാളത്തിലൂടെ നടന്നു വരുമ്പോഴാണ് ഹെലികോപ്ടർ മൂടൽ മഞ്ഞിൽ അപ്രത്യക്ഷമാകുന്നതും വൻ ശബ്ദത്തോടെ തകർന്നുവീഴുന്നതും. ജോ പകർത്തിയ, താഴ്ന്ന് പറന്ന ഹെലികോപ്ടർ അപ്രത്യക്ഷമാകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് ഫോട്ടോ എടുത്തയാൾക്കും ഫോണിനും വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കോയമ്ബത്തൂര്‍ തിരുവള്ളൂര്‍ നഗറില്‍ താമസിക്കുന്ന ജോ കാട്ടേരി റെയില്‍പാളത്തിന് സമീപത്തുവച്ച് ഈ വീഡിയോ യാദൃച്ഛികമായി പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഒപ്പം ചിത്രം പകർത്തിയ കൃത്യ സമയം അറിയുകയും വേണം. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാനാകും. .ജോയും സുഹൃത്തായ നാസറും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ഹാജരായി അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. സാധാരണക്കാര്‍ക്ക് നിയമപ്രകാരം പ്രവേശനത്തിന് അനുവാദമില്ലാത്ത ഉള്‍വനത്തിലേക്ക് എന്തിനാണ് ജോയിയും സുഹൃത്ത് നാസറും പോയതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അപകടം നടന്ന പ്രദേശത്തെ ഹെട്രാന്‍സ്മിഷന്‍ വൈദ്യുതി ലൈനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. വനമേഖലയിലും തോട്ടങ്ങളിലും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് കരസേന ആദരമൊരുക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ് ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.