നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Helpline numbers | സഹായം ലഭ്യമാണ് വിളിപ്പുറത്ത്; ദേശീയ ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവയാണ്

  Helpline numbers | സഹായം ലഭ്യമാണ് വിളിപ്പുറത്ത്; ദേശീയ ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവയാണ്

  രാജ്യത്ത് പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ ദേശീയ ഹെൽപ്പ് ലൈൻ നമ്പരുകൾ താഴെ പറയുംവിധമാണ്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡൽഹി: ആരോഗ്യ കുടുംബക്ഷേമം മന്ത്രാലയവും സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയവും പൊതുജനങ്ങളുടെ സേവനത്തിനായി വിവിധ ഹെൽപ്പ് ലൈൻ നമ്പരുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ദേശീയ ഹെൽപ്പ് ലൈൻ നമ്പരുകൾ താഴെ പറയുംവിധമാണ്.

   1075- കേന്ദ്ര കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഹെൽപ്പ് ലൈൻ നമ്പർ

   1098- കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

   14567- കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ മുതിർന്ന പൗരന്മാർക്കായി ഉള്ള ഹെൽപ്പ് ലൈൻ നമ്പർ (NCT ഡൽഹി, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്)

   08046110007- മാനസിക പിന്തുണയ്ക്കായി നിംഹാൻസ് ഹെൽപ്പ് ലൈൻ നമ്പർ

   14443- ആയുഷ് കോവിഡ്-19 കൗൺസിലിങ് ഹെൽപ്പ് ലൈൻ നമ്പർ

   9013151515 - MyGov വാട്സ് ആപ്പ് ഹെല്പ് ഡെസ്ക്

   കോവിഡ് ബാധിച്ച കുട്ടികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെന്ന് വനിത-ശിശുവികസന മന്ത്രാലയം സെക്രട്ടറി റാം മോഹന്‍ മിശ്ര അറിയിച്ചു.

   കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് ഐസലേഷന്‍ സൗകര്യം ഒരുക്കണമെന്നും ചൈല്‍ഡ് സൈക്കോളജിസ്റ്റുമാരുടെയോ കൗണ്‍സിലര്‍മാരുടെയോ സംഘത്തെ കുട്ടികളുമായി സംവദിക്കാന്‍ സൗകര്യമൊരുക്കണമെന്നും സംസ്ഥാനങ്ങളോട് മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

   കോവിഡ് മൂലം ദുരിതത്തിലായ കുട്ടികളുടെ വിവരങ്ങള്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടത്തെയോ ജില്ലാ ശിശു സംരക്ഷണ യുണീറ്റീനെയോ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണം.

   Also Read-അഭിഭാഷകരേയും ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി

   സപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം 9,346 കുട്ടികള്‍ക്ക് കോവിഡ് മൂലം മതാപിതാക്കളില്‍ ഒരാളെ നഷ്ടമായിട്ടുണ്ടെന്നും 1,700 അധികം കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടമായിട്ടുണ്ടെന്നും പറയുന്നു.

   അതേസമയം രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ നഗരങ്ങളെയാണ് ഇത് പ്രധാനമായി ബാധിച്ചതെങ്കിലും ഇപ്പോള്‍ ഗ്രാമങ്ങളിലും മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രാമങ്ങളിലെ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി വാക്‌സിനേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചാബ് മൊഹാലിയിലെ ജില്ലാ ഭരണകൂടം. ഇതിനായി വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിന് അവസരം ഒരുക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് മൊഹാലി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഗിരീഷ് ദയാലന്‍.

   Also Read-Karnataka lockdown| കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി

   വാക്‌സിനേഷനായി സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. 18 മുതല്‍ 45 വരെ വയസ്സുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത് മുതല്‍ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വാക്‌സിന്‍ വാങ്ങാന്‍ ആരംഭിച്ചിരുന്നു. ഇതിനായി കമ്പനികളുടെ സിഎസ്ആര്‍ പദ്ധതികളില്‍ നിന്നും മനുഷ്യസ്‌നേഹികളില്‍ നിന്നും സഹായം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രദ്ധേയമായ പുതിയ പദ്ധതിയുമായി മൊഹാലി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
   Published by:Anuraj GR
   First published: