HOME » NEWS » India » HEMA MALINI SLAMS MANEKA GANDHIS STATEMENT ON MUSLIM VOTER UPDATED

പിന്തുണയില്ലെങ്കിലും ന്യൂനപക്ഷങ്ങളെ സഹായിക്കാൻ BJP തയ്യാറാകണം: മനേക ഗാന്ധിക്കെതിരെ ഹേമമാലിനി

'മുത്തലാഖ് വിഷയത്തിൽ ന്യൂനപക്ഷവിഭാഗങ്ങളിലെ സ്ത്രീകളുടെ പിന്തുണ നമുക്ക് ലഭിച്ചിരുന്നു ഇനി അഥവ അങ്ങനെ ലഭിച്ചില്ലെങ്കില്‍ പോലും നമ്മൾ എല്ലാവരെയും സഹായിക്കണം.

news18
Updated: April 14, 2019, 9:56 AM IST
പിന്തുണയില്ലെങ്കിലും ന്യൂനപക്ഷങ്ങളെ സഹായിക്കാൻ BJP തയ്യാറാകണം: മനേക ഗാന്ധിക്കെതിരെ ഹേമമാലിനി
'മുത്തലാഖ് വിഷയത്തിൽ ന്യൂനപക്ഷവിഭാഗങ്ങളിലെ സ്ത്രീകളുടെ പിന്തുണ നമുക്ക് ലഭിച്ചിരുന്നു ഇനി അഥവ അങ്ങനെ ലഭിച്ചില്ലെങ്കില്‍ പോലും നമ്മൾ എല്ലാവരെയും സഹായിക്കണം.
  • News18
  • Last Updated: April 14, 2019, 9:56 AM IST
  • Share this:
ന്യൂഡൽഹി : മുസ്ലീം വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് തേടിയ കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കെതിരെ ബിജെപി എംപി ഹേമമാലിനി. ന്യൂനപക്ഷവിഭാഗങ്ങൾ ബിജെപിക്ക് പിന്തുണ നൽകിയില്ലെങ്കിൽ പോലും അവരെ സഹായിക്കാൻ പാർട്ടി നേതാക്കൾ തയ്യാറായിരിക്കണമെന്നായിരുന്നു അവരുടെ പ്രതികരണം.

Also Read-വോട്ട് തന്നില്ലെങ്കിൽ ജോലി ഇല്ല; മുസ്ലീംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

'മുത്തലാഖ് വിഷയത്തിൽ ന്യൂനപക്ഷവിഭാഗങ്ങളിലെ സ്ത്രീകളുടെ പിന്തുണ നമുക്ക് ലഭിച്ചിരുന്നു ഇനി അഥവ അങ്ങനെ ലഭിച്ചില്ലെങ്കില്‍ പോലും നമ്മൾ എല്ലാവരെയും സഹായിക്കണം.. ആര് നമുക്ക് വോട്ട് തരുന്നു..തരുന്നില്ല എന്നതിന് ഇവിടെ പ്രസക്തിയില്ല എന്നായിരുന്നു ഹേമമാലിനിയുടെ വാക്കുകള്‍'..

'ബിജെപി സർക്കാർ നല്ല കാര്യങ്ങൾ മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ജനങ്ങൾ പിന്തുണയ്ക്കുമെന്നുറപ്പാണ്. കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ് വികസനമാണ് ജനങ്ങൾക്ക് വേണ്ടത്.. ജാതി രാഷ്ട്രീയം ഇനി പ്രാവർത്തികമാകില്ലെ'ന്നും അവർ പറഞ്ഞിരുന്നു..

Also Read-മുസ്ലീംകളെ ഭീഷണിപ്പെടുത്തി വോട്ട്: തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് മനേക ഗാന്ധി

ഉത്തർപ്രദേശിൽ തന്റെ മണ്ഡലമായ സുൽത്താൻപുരിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ മനേക നടത്തിയ പ്രസംഗം വിവാദം ഉയർത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹേമമാലിനിയുടെ പ്രതികരണം. മുസ്ലീംങ്ങൾക്ക് പ്രാതിനിധ്യമുള്ള മേഖലയായിരുന്നു സുൽത്താൻപുർ. ഇവിടുത്തെ ജനങ്ങൾ തന്നെ പിന്തുണച്ചില്ലെങ്കിൽ തന്നിൽ നിന്നും ഒരു സഹായവും പ്രതീക്ഷിക്കരുതെന്നായിരുന്നു മനേകയുടെ വാക്കുകൾ. ഏറെ വിവാദം ഉയർത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മനേകയോട് വിശദീകരണം അടക്കം തേടിയിരുന്നു. പിന്നാലെയാണ് പാർട്ടിയിലെ തന്നെ മറ്റൊരംഗവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

First published: April 14, 2019, 9:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories