ഭോപ്പാൽ: മുംബൈ ഭീകര വിരുദ്ധ സേന വിഭാഗം മേധാവി ഹേമന്ദ് കർക്കറെയുടെ മരണത്തിനു കാരണം തന്റെ ശാപമെന്ന് മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പ്രഗ്യ സിംഗ് താക്കൂർ. ജാമ്യത്തിലിറങ്ങിയ പ്രഗ്യ സിംഗ് താക്കൂർ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് കർക്കറെക്കെതിരായ പരാമർശവുമായി പ്രഗ്യ സിംഗ് താക്കൂർ എത്തിയത്.
also read: വേർപിരിയലിന്റെ ദുഃഖം കവിതയാക്കി യുട്യൂബ് താരം ഹർലീൻ സേഥി
2008ലെ മാലേഗാവ് സ്ഫോടനക്കസിൽ അറസ്റ്റിലായതിനു പിന്നാലെ കസ്റ്റഡിയിലായ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് അണികളോട് പറയുന്നതിനിടെ പ്രഗ്യ സിംഗ് താക്കൂർ വിങ്ങിപ്പൊട്ടി. ഹേമന്ദ് കർക്കറെയെ റാലിയിൽ അവർ ശക്തമായ ഭാഷയിൽ വിമര്‍ശിച്ചു. മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ സധൈര്യം നേരിട്ടതിന് രാജ്യം അശോക ചക്ര നൽകി ആദരിച്ച ഹേമന്ദ് കർക്കറെ സഹിക്കാൻ പറ്റാത്ത വിധത്തിൽ തന്നെ പീഡിപ്പിച്ചെന്നും അപമാനിച്ചെന്നുമാണ് പ്രഗ്യ സിംഗ് താക്കൂർ പറയുന്നത്.
മാലേഗാവ് സ്ഫോടനം നടത്തിയ ഹൈന്ദവ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രഗ്യ സിംഗ് താക്കൂറിനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളാണ് പ്രഗ്യ സിംഗ് താക്കൂർ. ഇവരുടെ ബൈക്കിലാണ് സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് സ്ഫോടനം നടത്തിയത്. കേസിൽ ഇവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
താക്കൂർ വിമർശനാത്മക ചോദ്യങ്ങളുമായി തന്നെ വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നുവെന്നും താൻ നിരപരാധിയായിരിുന്നതു കൊണ്ട് അവയ്ക്കൊന്നും ഉത്തരം പറയാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞു. കസ്റ്റഡിയിൽ കർക്കറെ തനിക്ക് നൽകിയ പീഡനങ്ങൾക്കും ഭീഷണികൾക്കും താൻ അദ്ദേഹത്തെ ശപിച്ചതായി അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വംശത്തിന് സർവ നാശം വരുമെന്നാണ് താൻ ശപിച്ചതെന്നും പ്രഗ്യ സിംഗ് താക്കൂർ പറഞ്ഞു.
താൻ അറസ്റ്റിലായതു മുതൽ കർക്കറെയുടെ മോശം സമയം ആരംഭിച്ചു. കൃത്യം 45ാം ദിവസം അദ്ദേഹം ഭീകരരാൽ കൊല്ലപ്പെട്ടു- അവർ പറഞ്ഞു.
പ്രഗ്യ സിംഗ് താക്കൂറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ബിജെപിക്ക് വലിയ വിമർശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാൽ ഹൈന്ദവ ഭീകരത എന്ന് പറഞ്ഞു പരത്തിയ കോൺഗ്രസിനുള്ള മറുപടിയാണ് പ്രഗ്യയുടെ സ്ഥാനാർഥിത്വമെന്നാണ് ബിജെപിയുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, 26/11 attack, Bhopal S12p19, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll 2019, Madhya Pradesh Lok Sabha Elections 2019, Mumbai, മുംബൈ ഭീകരാക്രമണം, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019