ഇന്റർഫേസ് /വാർത്ത /India / തീവ്രവാദത്തിന് മതമില്ലെന്ന് എന്നെ പഠിപ്പിച്ചത് അച്ഛൻ; പ്രഗ്യാ സിംഗ് താക്കൂറിന് മറുപടിയുമായി കർക്കറെയുടെ മകൾ

തീവ്രവാദത്തിന് മതമില്ലെന്ന് എന്നെ പഠിപ്പിച്ചത് അച്ഛൻ; പ്രഗ്യാ സിംഗ് താക്കൂറിന് മറുപടിയുമായി കർക്കറെയുടെ മകൾ

hemanth karkkare

hemanth karkkare

അച്ഛന് രാജ്യമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. മരണത്തിൽപ്പോലും സ്വന്തം രാജ്യത്തെയും നഗരത്തെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

  • Share this:

    ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മുംബൈ തീവ്രവാദ വിരുദ്ധ സേന തലവൻ ഹേമന്ദ് കർക്കറെക്കെതിരായ ഭോപ്പാൽ ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗ് താക്കൂറിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി കർക്കറെയുടെ മകൾ ജൂയി നവാരെ രംഗത്ത്. പ്രഗ്യായുടെ പരാമർശത്തെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് ജൂയി പറഞ്ഞു.

    ഞാൻ ഹേമന്ദ് കർക്കറെയെ കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം നല്ലൊരു മാതൃകയാണ്. അദ്ദേഹത്തിന്റെ പേര് ആദരിക്കപ്പെടണം- നവാരെ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

    also read: EXPLAINER: 'ഫാനി'യോ 'ഫോനി'യോ? ഈ ചുഴലിക്കാറ്റിന്‍റെ പേരെന്താണ്?

    അച്ഛന് രാജ്യമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. മരണത്തിൽപ്പോലും സ്വന്തം രാജ്യത്തെയും നഗരത്തെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. യൂണിഫോമിനെ അദ്ദേഹം വളരെയധികം സ്നേഹിച്ചു. നമ്മുടെ മുന്നിലും അദ്ദേഹത്തിന്റെ ജീവിതത്തിനു മുന്നിലും അതിനെ സ്ഥാപിച്ചിരുന്നു. എല്ലാവരോടും അക്കാര്യം ഓർക്കണം എന്നാണ് ഞാൻ പറയുന്നത്- അവർ വ്യക്തമാക്കി.

    തീവ്രവാദത്തിന് മതമില്ലെന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും നവാരെ പറഞ്ഞു. കർക്കറെ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് മകൾ പ്രതികരിക്കുന്നത്. 2008ൽ മുംബൈയില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണ് കർക്കറെ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് അശോക ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.

    ഭോപ്പാലിൽ സ്ഥാനാർഥിയാക്കിയതിനു പിന്നാലെയാണ് കർക്കറെ‌ക്കെതിരെ വിവാദ പരാമർശവുമായി പ്രഗ്യാ രംഗത്തെത്തിയത്. താൻ ശപിച്ചതു കൊണ്ടാണ് കർക്കറെ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രഗ്യായുടെ പരാമർശം. കസ്റ്റഡിയിൽ വെച്ച് കർക്കറെ തന്നെ സഹിക്കാൻ പറ്റാത്ത തരത്തിൽ ചിത്രവധം ചെയ്തിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. പരാമർശം വിവാദമായതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഗ്യായ്ക്ക് നോട്ടീസ് നൽകി.

    First published:

    Tags: Anti terrorist squad, Mumbai terror attack 2008, Terror attack, ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം