• HOME
  • »
  • NEWS
  • »
  • india
  • »
  • Mission Paani | ഇന്ത്യയിലെ ശുദ്ധമായ കുടിവെള്ള ലഭ്യതയുടെ യഥാർത്ഥ അവസ്ഥ അറിയാം

Mission Paani | ഇന്ത്യയിലെ ശുദ്ധമായ കുടിവെള്ള ലഭ്യതയുടെ യഥാർത്ഥ അവസ്ഥ അറിയാം

പൈപ്പ് ജലവിതരണത്തിന്റെ അഭാവവും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവും രാജ്യത്തെ ഏറിയ പങ്ക് ജനങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്.

mission paani

mission paani

  • Share this:
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ശുദ്ധമായ കുടിവെള്ളത്തിന്റെ (Drinking Water) ലഭ്യത ഇന്ത്യയ്ക്ക് (India) ഒരു വലിയ വെല്ലുവിളി തന്നെയാണ്. ശുദ്ധമായകുടിവെള്ളത്തിന്റെ അഭാവം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും വലിയ ഭാരമായി മാറിയിരിക്കുന്നു. 1.3 ബില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ലഭ്യമായ ശുദ്ധജല സ്രോതസ്സുകള്‍ വെറും നാല് ശതമാനം മാത്രമാണ്. പൈപ്പ് ജലവിതരണത്തിന്റെ അഭാവവും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവും രാജ്യത്തെ ഏറിയ പങ്ക് ജനങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്.

എങ്കിലും നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ മെച്ചപ്പെട്ടിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ജല്‍ ജീവന്‍ മിഷന് (Jal Jeevan Mission) കീഴില്‍ 2021 നവംബര്‍ 4 വരെ 8.45 കോടി അല്ലെങ്കില്‍ മൊത്തം 19.22 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 44% വീട്ടുകാര്‍ക്ക് പൈപ്പ് ജല കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളില്‍ പൂർണമായും പൈപ്പ് വെള്ളം എത്തിച്ചിട്ടുണ്ട്. ഗോവ, തെലങ്കാന, ഹരിയാന, ദാദ്ര നഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയാണ് ഈ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

അടുത്തിടെ പുറത്തിറങ്ങിയ NFHS-5 (2019-2020) ഡാറ്റ പ്രകാരം, മുന്‍ വര്‍ഷങ്ങളിലെ NFHS-4 (2015-16) ഡാറ്റയെ അപേക്ഷിച്ച് 22 സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട സ്രോതസ്സുകളില്‍ നിന്നുള്ള കുടിവെള്ളത്തിന്റെ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ട്. പുരോഗതി കൈവരിച്ചിട്ടും എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കിടയിലും, ഇപ്പോഴും അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ട്.

ഭൂഗര്‍ഭജലത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്താവാണ് ഇന്ത്യ. വാട്ടര്‍ എയ്ഡിന്റെ 'വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019'ല്‍ ഇന്ത്യ 122 രാജ്യങ്ങളില്‍ 120-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നതിന് - ഭൂഗര്‍ഭജലത്തിന്റെ ശോഷണം, വിഭവങ്ങളുടെ മലിനീകരണം, കാലഹരണപ്പെടുന്ന വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. അതിവേഗം കുതിച്ചുയരുന്ന ജനസംഖ്യ, ഉയര്‍ന്ന വ്യവസായവല്‍ക്കരണം, മലിനീകരണം എന്നിവ കാരണം ഇന്ത്യയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ നദികള്‍ ചുരുങ്ങുകയും മലിനമാകുകയും ചെയ്യുന്നുണ്ട്.

Also Read- World Toilet Day | ഇന്ന് ലോക ടോയ്‌ലറ്റ് ദിനം: ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് എന്തുകൊണ്ട്?

2024ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ മെല്ലെപ്പോക്ക് ഒരു പ്രധാന ആശങ്കയാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഈ പദ്ധതി സംസ്ഥാനത്തിന്റെ മൊത്തം ഗ്രാമീണ കുടുംബത്തിന്റെ 12.4%ൽ മാത്രമേ എത്തിയിട്ടുള്ളൂ. ജലക്ഷാമത്തിന് പേരുകേട്ട സംസ്ഥാനമായ രാജസ്ഥാനില്‍ ഒരു കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ ഉള്ളതില്‍ 20.91% പേർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുള്ളൂ. അതുപോലെ, അസം (22%), ലഡാക്ക് (16.62%), ജാര്‍ഖണ്ഡ് (15.16%), പശ്ചിമ ബംഗാള്‍ (13.48%), ഛത്തീസ്ഗഢ് 13.23%) എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജല്‍ ജീവന്‍ പദ്ധതി വഴിയുള്ള നേട്ടങ്ങൾ കുറവാണ്.

നഗരപ്രദേശങ്ങള്‍, പ്രത്യേകിച്ച് നഗരങ്ങളിലെ ചേരികളും കോളനികളുമാണ് ജലക്ഷാമത്തിന്റെ ഗുരുതരമായ ഭീഷണി നേരിടുന്നത്. 2020ല്‍ പുറത്തിറങ്ങിയ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ (WWF) ഒരു റിപ്പോര്‍ട്ട് പ്രവചിക്കുന്നത് - ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് കാരണം 2050 ഓടെ ഏകദേശം 30 ഇന്ത്യന്‍ നഗരങ്ങള്‍ ഗുരുതരമായ ജലക്ഷാമ ഭീഷണി നേരിടേണ്ടി വരുമെന്നാണ്. ഡല്‍ഹിയിലെ ചേരികളിലെ 44% നിവാസികളും പ്രധാനമായും കുടിവെള്ളത്തിനായി കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേ റിപ്പോർട്ട് വ്യക്തമാക്കുന്നു

ന്യൂസ് 18-ന്റെയും ഹാര്‍പിക് ഇന്ത്യയുടെയും സംരംഭമായ മിഷന്‍ പാനി (Mission Paani) ജനങ്ങളിൽ ജലസംരക്ഷണത്തിനായുള്ള അവബോധം സൃഷ്ടിക്കുകയും എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം എന്നിവ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും ഈ കാമ്പെയ്നിന്റെ ഭാഗമാകുകയും മിഷന്‍ പാനി സംരംഭത്തില്‍ ചേരുകയും ചെയ്യാം. അതിനായുള്ള ലിങ്ക് ഇതാ- https://www.news18.com/mission-paani/
Published by:Rajesh V
First published: