ഇന്റർഫേസ് /വാർത്ത /India / Ayodhya| അയോധ്യയിൽ ശിലാന്യാസത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; പ്രധാനമന്ത്രിയുടെ യാത്രാ, സമയക്രമം ഇങ്ങനെ

Ayodhya| അയോധ്യയിൽ ശിലാന്യാസത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; പ്രധാനമന്ത്രിയുടെ യാത്രാ, സമയക്രമം ഇങ്ങനെ

News18 Malayalam

News18 Malayalam

മൂന്നു മണിക്കൂർ പ്രധാനമന്ത്രി അയോധ്യയിൽ ചെലവഴിക്കും.

  • Share this:

ഖാസി ഫറസ് അഹമ്മദ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയുടെ ചടങ്ങുകൾ ആരംഭിച്ചു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തും. മൂന്നു മണിക്കൂർ പ്രധാനമന്ത്രി അയോധ്യയിൽ ചെലവഴിക്കും.

ബുധനാഴ്ച ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് രാവിലെ 9.35ന് പ്രധാനമന്ത്രി വ്യോമ മാർഗം പുറപ്പെടും. 10.35ഓടെ ലഖ്നൗ വിമാനത്താവളത്തിൽ എത്തും. പത്ത് മിനിറ്റിന് ശേഷം 10.40ഓടെ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ അയോധ്യയിലേക്ക് തിരിക്കും. 11.30ഓടെ സാകേത് കോളജ് ഗ്രൗണ്ടിൽ തയാറാക്കിയ ഹെലിപാഡിൽ പ്രധാനമന്ത്രിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ ലാൻഡ് ചെയ്യും.

Related News-  Ayodhya|'ശ്രീരാമൻ എല്ലാവരിലുമുണ്ട്; ഭൂമിപൂജ ദേശീയ ഐക്യത്തിനും കൂട്ടായ്‌മയ്‌ക്കുമുള്ള അവസരം'; പ്രിയങ്ക ഗാന്ധി

രാവിലെ 11.40ഓടെ ഹനുമാൻഗര്‍ഹിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി ഇവിടെ ദർശനം നടത്തിയേക്കുമെന്നാണ് സൂചന. പത്ത് മിനിറ്റ് നേരം ഇവിടെ ചെലവഴിക്കും. 12 മണിയോടെ രാമജന്മഭൂമിയിൽ പ്രധാനമന്ത്രി എത്തും. രാംലല്ലയിൽ ദർശനവും പൂജ നടത്തും. 12.15ഓടെ രാമജന്മഭൂമിയിൽ പ്രധാനമന്ത്രി പാരിജാതത്തിന്റെ ചെടി നടും.

12.30ഓടെ പ്രധാന ചടങ്ങായ ഭൂമി പൂജാ ചടങ്ങുകൾ ആരംഭിക്കും. 12.40ഓടെ പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തും. ഉച്ചയ്ക്ക് 1.10ഓടെ നൃത്യഗോപാൽദാസ് വേദാന്തിയും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ മറ്റ് അംഗങ്ങളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 2.04 ഓടെ ഹെലിപാഡിലേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 2.20ഓടെ ലഖ്നൗ വിമാനത്താവളത്തിലേക്ക് തിരിക്കും.

Related News- Ayodhya| 'ശ്രീരാമദേവൻ ഇച്ഛിക്കുന്നത് ഇതാവും' ; ശിലാന്യാസത്തിന്റെ ആദ്യ ക്ഷണക്കത്ത് യഥാർത്ഥ പരാതിക്കാരനായ ഇക്ബാൽ അൻസാരിക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോധ്യ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ നടപടികളാണ് അയോധ്യ ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. എസ്പിജിയുമായി ചേർന്ന് സുരക്ഷയുമായി ബന്ധപ്പെട്ട ബ്ലൂ പ്രിന്റും തയാറാക്കിയിട്ടുണ്ട്. ഹനുമാൻഗർഹിയും സരയൂ നദീതീരവും ഉൾപ്പെടെ ഏഴുമേഖലകളിലാണ് സുരക്ഷ ഒരുക്കുന്നത്.

പ്രധാനമന്ത്രി ഹനുമാൻഗർഹി സന്ദർശിച്ചേക്കുമെന്ന സൂചനയെ തുടർന്ന് ഇവിടെ പഴയ സരയൂ പാലത്തിൽ ഗതാഗതം നിർത്തിവെച്ചേക്കും. അയോധ്യയിലെ പ്രധാന റോഡ് ഉൾപ്പെടെ രാമജന്മഭൂമിയിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കും.

First published:

Tags: Ayodhya, Ayodhya Event, Ayodhya mandir, Ayodhya ram temple, Ayodhya temple, Pm modi, Ram mandir, Ram temple