• HOME
  • »
  • NEWS
  • »
  • india
  • »
  • അച്ഛൻ മരിച്ചിട്ട് ഒരു നാൾ മാത്രം ; ദുഃഖം ഉള്ളിലൊതുക്കി മഹേശ്വരിയെത്തി, സ്വാതന്ത്ര്യദിന പരേഡ് നയിക്കാന്‍

അച്ഛൻ മരിച്ചിട്ട് ഒരു നാൾ മാത്രം ; ദുഃഖം ഉള്ളിലൊതുക്കി മഹേശ്വരിയെത്തി, സ്വാതന്ത്ര്യദിന പരേഡ് നയിക്കാന്‍

പരേഡ് നയിച്ച് കളക്ടർക്ക് ഗാർഡ് ഓഫ് ഓണർ നൽകി തന്‍റെ കടമ പൂർത്തിയാക്കിയ ശേഷമാണ് മഹേശ്വരി പിതാവിന്‍റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്. 

മഹേശ്വരി

മഹേശ്വരി

  • Last Updated :
  • Share this:
    ചെന്നൈ: ഈ സ്വാതന്ത്ര്യദിനത്തിൽ ശില്‍പ്പ എന്ന പൊലീസ് ഇൻസ്പെക്ടർ തന്‍റെ ഫേസ് മാസ്ക് ധരിച്ചത് കൊറോണയെ പ്രതിരോധിക്കാന്‍ മാത്രമായിരുന്നില്ല തന്‍റെ വികാരങ്ങൾ കൂടി മറച്ചു വയ്ക്കുന്നതിനായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുനെൽവേലി വി.ഒ.ചിദംബരനാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരേഡ് നയിക്കാനുള്ള ചുമതല ആംഡ് റിസർസ് പൊലീസ് ഇൻസ്പെക്ടർ ആയ എൻ. മഹേശ്വരിക്കായിരുന്നു. മുന്നിൽ നിന്ന് ആജ്ഞകൾ നൽകി അതിഗാംഭീര്യത്തോടെ തന്നെ ആ ചടങ്ങ് അവർ പൂർത്തിയാക്കുകയും ചെയ്തു.

    എന്നാൽ കടുത്ത ദുഃഖം ഉള്ളിലൊതുക്കിയാണ് ആ പൊലീസ് ഉദ്യോഗസ്ഥ പരേഡ് നയിച്ചതെന്ന് ആ ചടങ്ങിൽ കൂടുതൽ പേർക്കും അറിയില്ലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായി പരേഡ് ചടങ്ങിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് പിതാവിന്‍റെ മരണവാർത്ത മഹേശ്വരിയെ തേടിയെത്തിയത്. ഡിണ്ടിഗല്‍ സ്വദേശിയായ മഹേശ്വരിയുടെ പിതാവ് നാരായണസ്വാമി വെള്ളിയാഴ്ച രാത്രിയാണ് മരിക്കുന്നത്. എന്നാൽ മരണവാർത്തയറിഞ്ഞെങ്കിലും പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ അവസാന നിമിഷം ചടങ്ങ് തടസ്സപ്പെടാതെയിരിക്കാൻ മഹേശ്വരി വീട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് ബാലമുരുകൻ പറയുന്നത്.
    You may also like:പതിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; യുപി സർക്കാരിനെതിരെ വിമർശനം ശക്തം [NEWS]Bengaluru violence| ബംഗളൂരു സംഘർഷത്തിന് അറസ്റ്റിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു; കോവിഡ് പരിശോധന പോസിറ്റീവ് [NEWS] 40 വർഷത്തിനിടെ വായിക്കാൻ നൽകിയത് ഒരേയൊരു തിരക്കഥ; വായിക്കാൻ തയാറാകാതെ മോഹൻലാൽ, സിനിമ സൂപ്പർഹിറ്റ് [NEWS]
    സ്വാതന്ത്ര്യദിനാഘോഷ ദിനത്തിൽ പരേഡ് നയിച്ച് കളക്ടർക്ക് ഗാർഡ് ഓഫ് ഓണർ നൽകി തന്‍റെ കടമ പൂർത്തിയാക്കിയ ശേഷമാണ് മഹേശ്വരി പിതാവിന്‍റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.  നിറകണ്ണുകളോടെയാണ് ആ ഉദ്യോഗസ്ഥ പരേഡ് വേദി വിട്ടതെന്നാണ് ഒപ്പമുണ്ടായിരുന്നവരും പറയുന്നത്. അപ്പോൾ മാത്രമാണ് എത്ര ദുഃഖം ഉള്ളിലൊതുക്കിയാണ് മഹേശ്വരി അവിടെയെത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പോലും തിരിച്ചറിഞ്ഞത്.

    പതിമൂന്നു മണിക്കൂറുകളോളം തന്‍റെ സങ്കടം കടിച്ചമർത്തി കടമ നിർവഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ അഭിനന്ദിച്ചും ദുഃഖത്തിൽ പങ്കു ചേർന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.
    Published by:Asha Sulfiker
    First published: