• HOME
 • »
 • NEWS
 • »
 • india
 • »
 • അക്രമത്തിനെതിരെ റിലയൻസിന്റെ ഹർജി; പഞ്ചാബിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി നോട്ടീസ്

അക്രമത്തിനെതിരെ റിലയൻസിന്റെ ഹർജി; പഞ്ചാബിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി നോട്ടീസ്

ജിയോ മൊബൈൽ ടവറുകളുടെ കേടുപാടുകൾ വിലയിരുത്തുന്നതിനും സംരക്ഷണം നൽകുന്നതിനും പഞ്ചാബ് സർക്കാർ 1019 പട്രോളിംഗ് സ്ക്വാഡുകളെയും 22 നോഡൽ ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പഞ്ചാബ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അതുൽ നന്ദ കോടതിയെ അറിയിച്ചു.

News18 Malayalam

News18 Malayalam

 • Share this:
  ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും മൊബൈൽ ടവറുകൾ ഉൾപ്പെടെ നശിപ്പിച്ചതിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് സമർപ്പിച്ച ഹർജിയിൽ പഞ്ചാബ് സർക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. ജിയോ മൊബൈൽ ടവറുകളുടെ കേടുപാടുകൾ വിലയിരുത്തുന്നതിനും സംരക്ഷണം നൽകുന്നതിനും പഞ്ചാബ് സർക്കാർ 1019 പട്രോളിംഗ് സ്ക്വാഡുകളെയും 22 നോഡൽ ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പഞ്ചാബ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അതുൽ നന്ദ കോടതിയെ അറിയിച്ചു.

  ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ഫെബ്രുവരി 8ലേക്ക് പഞ്ചാബ് സർക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. പഞ്ചാബ് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ അതുൽ നന്ദ, കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിൻ എന്നിവരാണ് ജസ്റ്റിസ് സുധീർ മിത്തലിന് മുന്നിൽ ഹാജരായത്.

  Also Read- Reliance Jio| പഞ്ചാബിലെയും ഹരിയാനയിലെയും മൊബൈൽ ടവറുകൾ തകർത്ത സംഭവം; റിലയൻസ് ജിയോ ഹൈക്കോടതിയെ സമീപിച്ചു

  ആയിരത്തിലധികം (1019) പട്രോളിംഗ് സംഘങ്ങളെ സംസ്ഥാന സർക്കാർ നിയോഗിച്ചതായി അതുൽ നന്ദ കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ 22 ജില്ലകളിലെ 22 നോഡൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് പഞ്ചാബ് സർക്കാരും കേന്ദ്രസർക്കാരും കോടതിയിൽ ഹാജരാക്കണം.

  കർഷകരുടെ പ്രക്ഷോഭത്തിന്റെ പേരിൽ നിക്ഷിപ്ത താൽപ്പര്യക്കാരും ബിസിനസ്സ് എതിരാളികളും നടത്തിയ നാശനഷ്ടങ്ങൾക്കെതിരെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് തിങ്കളാഴ്ചയാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ടവറുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ജിയോ സെന്ററുകൾ അടച്ചുപൂട്ടുകയും ചെയ്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവരെ കക്ഷികളാക്കിയാണ് കമ്പനി ഹർജി സമർപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് സമർപ്പിച്ച ഹർജിയിൽ നിക്ഷിപ്ത താൽപ്പര്യക്കാരെ കണ്ടെത്താൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്നു. കമ്പനിക്കെതിരെ നിരന്തരമായ തെറ്റായ പ്രചാരണം നടക്കുന്നതായി ഹർജിയിൽ പറയുന്നു.

  Also Read- Reliance Industries| 'കരാർ കൃഷിയിലേക്ക് ഇറങ്ങാൻ പദ്ധതിയില്ല; കൃഷിഭൂമി വാങ്ങില്ല': നിലപാട് വ്യക്തമാക്കി റിലയൻസ്

  ബന്ധപ്പെട്ടവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് റിലയൻസ് ജിയോ ആവശ്യപ്പെട്ടു. ''നിക്ഷിപ്ത താൽപര്യക്കാർ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും പാർലമെന്റിൽ പാസാക്കിയ കാർഷിക നിയമങ്ങളുടെ ഗുണഭോക്താക്കൾ റിലയൻസാണെന്നുമുള്ള നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

  ദേശീയതയിലൂന്നിയുള്ള പ്രവർത്തനങ്ങളുമായാണ് ജിയോ മുന്നോട്ടുപോകുന്നത്. ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കാത്ത ഒരേയൊരു ടെലികോം കമ്പനിയാണ് ജിയോ. എയർടെൽ, വീ( വോഡഫോൺ-ഐഡിയ) എന്നിവർ ഭൂരിഭാഗവും ചൈനീസ് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പ്രഖ്യാപനത്തിന്റെ പ്രധാന പടിയായി ജിയോ തദ്ദേശീയമായി 5 ജി സാങ്കേതികവിദ്യ നിർമ്മിച്ചു. ഇത് എല്ലാ വിദേശശക്തികൾക്കും ദഹിച്ചിട്ടില്ലെന്നും ഇത്തരം വിദേശ താൽപ്പര്യങ്ങളുമായി യോജിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അവസരവാദികളുമായി ഒരുമിച്ച് നിക്ഷിപ്ത താൽപ്പര്യങ്ങളായി പ്രവർത്തിക്കുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.

  Also Read- പ്രതിഷേധങ്ങളുടെ പേരിൽ മഹത്തായ വ്യവസായ സ്ഥാപനങ്ങളും ആസ്തികളും തകർത്താൽ ഇന്ത്യക്ക് വളരാൻ കഴിയുമോ?

  എയർടെലിനും വോഡഫോൺ-ഐഡിയയ്ക്കുമെതിരെ റിലയൻസ് ജിയോ ഇതിനകം തന്നെ ഡോട്ട്, ട്രായ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ബഹുരാഷ്ട്ര കുത്തകകള്‍ നിയന്ത്രിക്കുന്ന ഇവർ വിപണിയിൽ മത്സരാത്കമായി പോരാടുന്നതിനേക്കാൾ വൃത്തികെട്ട കളി കളിക്കുന്നതായാണ് വൃത്തങ്ങൾ പറയുന്നത്. 2016ൽ ജിയോ തങ്ങളുടെ നെറ്റ്‌വർക്കുമായി വന്നപ്പോൾ കോളുകൾ ഇന്റർ കണക്ട് ചെയ്യുന്നത് തടഞ്ഞുകൊണ്ട് അവർ സമാനമായ കളികളുമായി രംഗത്ത് വന്നിരുന്നു. എയർടെല്ലിനും വോഡഫോൺ-ഐഡിയയ്‌ക്കും ട്രായിയും ഡോട്ടും (ടെലികോം മന്ത്രാലയം) മൂവായിരം കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ ഇത്രയും ഉയർന്ന പിഴ ഈടാക്കാൻ ഡോട്ടും ശ്രമിക്കുന്നില്ല. ഇത് വീണ്ടും നിയമം കൈയ്യിൽ എടുക്കാൻ അവരെ ധൈര്യപ്പെടുത്തി.

  Also Read- കർഷക പ്രതിഷേധത്തിനിടെ ടെലികോം ടവറുകൾ തകർക്കലും ചൈനയുടെ 5G പദ്ധതികളും

  വമ്പൻമാരായ ആമസോണിന്റെയും വാൾമാർട്ടിന്റെയും ആക്രമണത്തിനെ അതിജീവിക്കാൻ ചെറുകിട, ചില്ലറ വ്യാപാരികൾക്ക് പിന്തുണ നൽകുന്ന ഒരേയൊരു റീട്ടെയിൽ കമ്പനിയാണ് റിലയൻസ് റീട്ടെയിൽ. ഇന്ത്യൻ ബഹുരാഷ്ട്ര കച്ചവടക്കാരെയും ചില്ലറ വ്യാപാരികളെയും നശിപ്പിക്കാനും ഇന്ത്യയുടെ വലിയ വിപണിയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനും തങ്ങളുടെ പണശക്തി ഉപയോഗപ്പെടുത്തുന്നതിനായി ഈ ബഹുരാഷ്ട്ര കമ്പനികൾ താൽപ്പര്യപ്പെടുന്നു. അതിനായി മുൻപ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വീകരിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്.

  കോർപ്പറേറ്റ് കൃഷിയിൽ അടക്കം താൽപ്പര്യമുള്ള ഈ വൻകിട കമ്പനികൾ തെറ്റായ പ്രചാരണത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയും റിലയൻസിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയുമാണ്.

  Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd
  Published by:Rajesh V
  First published: