• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാകിസ്ഥാന് തിരിച്ചടി; മൂന്നര കോടി പൗണ്ടിനെ ചൊല്ലിയുള്ള കേസിൽ ഇന്ത്യയ്ക്ക് യുകെ ഹൈക്കോടതിയുടെ അനുകൂല വിധി

10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ അംബാസഡറായ ഹബീബ് ഇബ്രാഹിം റഹീംതുള്ളയുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്

news18-malayalam
Updated: October 3, 2019, 10:12 AM IST
പാകിസ്ഥാന് തിരിച്ചടി; മൂന്നര കോടി പൗണ്ടിനെ ചൊല്ലിയുള്ള കേസിൽ ഇന്ത്യയ്ക്ക് യുകെ ഹൈക്കോടതിയുടെ അനുകൂല വിധി
nizam of hyderabad
  • Share this:
വെയിൽസ്: ഹൈദരാബാദ് നിസാമിന്റെ മൂന്ന് കോടി പൗണ്ടിൻറെ അവകാശം സംബന്ധിച്ച കേസിൽ ഇന്ത്യയ്ക്ക് അനുകൂല വിധിയുമായി യുകെ ഹൈക്കോടതി. പാകിസ്ഥാന്റെ വാദങ്ങൾ തള്ളിയ കോടതി ഇന്ത്യയ്ക്കും ഏഴാമത്തെ ഹൈദരാബാദ് നിസാമിന്റെ രണ്ട് പിന്തുടർച്ചക്കാർക്കും അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. 1948ൽ നിസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച 10.08 ലക്ഷം പൗണ്ടിനെ ചൊല്ലിയായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിന്നിരുന്നത്. ഈ തുക ഇപ്പോള്‍ മൂന്ന് കോടി പൗണ്ടായി.

also read:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി വേണം: മുഖ്യമന്ത്രി കേന്ദ്രത്തോട്

ഇന്ത്യയും നിസാമിന്റെ പിന്തുടര്‍ച്ചക്കാരായ മുകറം ജാ രാജകുമാരൻ, സഹോദരൻ മുഫകം ജാ എന്നിവരും പാകിസ്ഥാനും തമ്മിലായിരുന്നു കേസ്. 1948ൽ ഹൈദരാബാദിലേക്ക് ആയുധങ്ങൾ വാങ്ങുന്നതിനാണ് പണം നിക്ഷേപിച്ചതെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ അംബാസഡറായ ഹബീബ് ഇബ്രാഹിം റഹീംതുള്ളയുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്. ഈ തുക നിലവിൽ 3.5 കോടി പൗണ്ടായി മാറിയിട്ടുണ്ട്. സൂക്ഷിക്കാനായിട്ടാണ് പണം കൈമാറിയിരുന്നത്.

പാകിസ്ഥാന്റെ വാദങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തിയ കോടതി ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ വാദങ്ങൾ നിയമവിരുദ്ധമാണെന്ന പാകിസ്ഥാന്റെ ആരോപണവും കോടതി തള്ളി.

First published: October 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...