• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽവേ; ഇരുപതിനായിരം കണ്ടൽമരങ്ങൾ മുറിക്കാൻ ഹൈക്കോടതിയുടെ അനുമതി

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽവേ; ഇരുപതിനായിരം കണ്ടൽമരങ്ങൾ മുറിക്കാൻ ഹൈക്കോടതിയുടെ അനുമതി

അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴി യാത്രാ സമയം ആറര മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • Share this:

    മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മുംബൈ നഗരത്തിലും സമീപ ജില്ലകളായ പാൽഘർ, താനെ എന്നിവിടങ്ങളിലുമായി ഏകദേശം 20,000 കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനാണ് (എൻഎച്ച്എസ്ആർസിഎൽ) കോടതി അനുമതി നൽകിയത്. കണ്ടൽ മരങ്ങൾ മുറിക്കാൻ അനുമതി തേടി എൻഎച്ച്എസ്ആർസിഎൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് അഭയ് അഹൂജയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു.

    ഏഴ് വ്യവസ്ഥകൾക്ക് വിധേയമായി “പൊതു പ്രാധാന്യം” കണക്കിലെടുത്താണ് കണ്ടൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ഹൈക്കോടതിയുടെ 2018 ലെ ഉത്തരവ് പ്രകാരം, സംസ്ഥാനത്തുടനീളമുള്ള കണ്ടൽക്കാടുകൾ നശിക്കുന്നതിൽ മരംമുറിക്കുന്നത് മരവിപ്പിച്ചിരുന്നു. എന്നാൽ, പൊതുതാൽപ്പര്യമുള്ള പദ്ധതിയ്ക്ക് കണ്ടൽക്കാടുകൾ വെട്ടിമാറ്റാൻ ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമെ സാധിക്കുകയുള്ളു.

    കണ്ടൽക്കാടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ചുറ്റും 50 മീറ്റർ ബഫർ സോൺ സൃഷ്ടിക്കണമെന്നും ഈ ബഫർ സോണിനുള്ളിൽ നിർമാണ പ്രവർത്തനങ്ങളോ മാലിന്യങ്ങൾ വലിച്ചെറിയുന്നതോ അനുവദിക്കാനാകില്ലെന്നും നേരത്തെയുള്ള ഉത്തരവിൽ പറയുന്നു.

    2022-ൽ സമർപ്പിച്ച ഹർജിയിൽ കണ്ടൽക്കാടുകളുടെ എണ്ണം കുറയ്ക്കില്ലെന്നും നേരത്തെ വെട്ടിമാറ്റാൻ ഉദ്ദേശിച്ചിരുന്നതിന്റെ അഞ്ചിരട്ടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും എൻഎച്ച്എസ്ആർസിഎൽ കോടതിയെ അറിയിച്ചു.

    എന്നാൽ, നഷ്‌ടപരിഹാര നടപടിയായി നടേണ്ട തൈകളുടെ അതിജീവന നിരക്കിനെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ലെന്നും മരം മുറിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ‘ബോംബെ എൻവയോൺമെന്റൽ ആക്ഷൻ ഗ്രൂപ്പ്’ എന്ന എൻജിഒ ഈ ഹർജിയ്ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

    അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴി യാത്രാ സമയം ആറര മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഈ വർഷം ജൂണിൽ ഏകനാഥ് ഷിൻഡെ-ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വലിയ രീതിയിൽ മുന്നോട്ടുപോകുന്നത്. 2017 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ഈ പദ്ധതിക്ക് എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്.

    Published by:Anuraj GR
    First published: