• HOME
 • »
 • NEWS
 • »
 • india
 • »
 • Divorce | സംശയരോഗം മൂലം ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ഭർത്താവിന് വിവാഹമോചനം നൽകിയ കുടുംബക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി

Divorce | സംശയരോഗം മൂലം ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ഭർത്താവിന് വിവാഹമോചനം നൽകിയ കുടുംബക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി

ഭർത്താവിന്റെ സൽപ്പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രവൃത്തിയെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ചണ്ഡീഗഡ്: ഭാര്യ (Wife) മാനസികമായി പീഡിപ്പിക്കുന്നതായും ജോലിസ്ഥലത്ത് തന്നെ അപമാനിക്കുന്നതായും ആരോപിച്ച് ഒരു വസ്ത്ര വ്യാപാരി നൽകിയ പരാതിയിൽ ഗുരുഗ്രാം കുടുംബ കോടതി വിവാഹമോചനം (Divorce) അനുവദിച്ച വിധിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ശരിവച്ചു. ഭർത്താവ് (Husband) ഓഫീസിൽ എത്തുന്ന സമയത്തെക്കുറിച്ചും ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയവും അറിയാൻ ഭാര്യ പതിവായി ഓഫീസിലേക്ക് വിളിക്കാറുണ്ടായിരുന്നു. സഹപ്രവർത്തകരായ സ്ത്രീകളോട് തന്റെ ഭർത്താവിന്റെ പെരുമാറ്റം എങ്ങനെയാണെന്നും അദ്ദേഹം സ്ത്രീകളുമായി അടുത്ത് ഇടപഴകാറുണ്ടോ എന്നും ചോദിക്കാറുണ്ടായിരുന്നു.

  "പരാതിക്കാരിയായ ഭാര്യ തന്റെ ഭർത്താവ് സ്ത്രീലമ്പടനും മദ്യപാനിയും ദുശ്ശീലങ്ങളുള്ളവനുമാണെന്ന് പരസ്യപ്പെടുത്തിയിരുന്നു. ഭാര്യയുടെ പ്രസ്തുത പ്രവൃത്തി ക്രൂരതയ്ക്ക് തുല്യമാണ്. ഇത് ഭർത്താവിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്നതാണ്. എന്നാൽ കുട്ടികളുടെ ഭാവി സംരക്ഷിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നാണ് ഭാര്യയുടെ വിശദീകരണം. ഭർത്താവിന്റെ സൽപ്പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ പ്രവൃത്തിയെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന്” ഹൈക്കോടതി നിരീക്ഷിച്ചു.

  ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസുമാരായ റിതു ബഹ്‌രിയും അശോക് കുമാർ വർമയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്. 2017 മാർച്ച് 20ലെ ഗുരുഗ്രാം കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഭാര്യ അപ്പീൽ നൽകിയത്. കുടുംബ കോടതി ഭർത്താവിന് മേലുള്ള ഭാര്യയുടെ മാനസിക ക്രൂരതയുടെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഭർത്താവിന്റെ അപേക്ഷ അനുവദിച്ചത്. ഭാര്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളേക്കാൾ കൂടുതലാണെന്നും കുടുംബകോടതി അഭിപ്രായപ്പെട്ടിരുന്നു.

  Also Read-Rubber Penis | കുടുംബാസൂത്രണ ബോധവത്കരണത്തിന് 'റബര്‍ ലിംഗം' ; മഹാരാഷ്ട്രയില്‍ വിവാദം

  1996ൽ വിവാഹിതരായ ദമ്പതികൾക്ക് 1997ലും 1999ലും രണ്ട് ആൺമക്കൾ ജനിച്ചു. വസ്ത്ര കയറ്റുമതി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഭർത്താവിന് രാജ്യത്തും വിദേശത്തും പതിവായി യാത്ര ചെയ്യേണ്ടി വന്നിരുന്നു. തന്നെയും സഹോദരനെയും അമ്മ ആവശ്യമില്ലാതെ മർദിക്കാറുണ്ടെന്ന് യുവതിയുടെ മൂത്തമകനും കോടതിയിൽ പറഞ്ഞിരുന്നു.

  എന്നാൽ ഈ ആരോപണങ്ങൾ ഭാര്യയുടെ അഭിഭാഷകൻ എതിർത്തു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 പ്രകാരം വിവാഹമോചനത്തിനുള്ള ഉത്തരവ് അനുവദിക്കുന്നതിനുള്ള കാരണമായി ഇത് കണക്കാക്കാനാകില്ലെന്നും അഭിഭാഷകൻ വാദിച്ചു.
  എന്നാൽ ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം മാനസിക ക്രൂരതയുടെ പേരിൽ വിവാഹമോചനം അനുവദിച്ച ഗുഡ്ഗാവ് കുടുംബ കോടതിയുടെ വിധി ബെഞ്ച് ശരിവച്ചു. മാത്രമല്ല, കക്ഷികൾ 2014 മെയ് 7 മുതൽ വെവ്വേറെയാണ് താമസിക്കുന്നത്. 1996ൽ വിവാഹിതരായ ഇവർ ഏകദേശം എട്ട് വർഷം ഒരുമിച്ച് കഴിഞ്ഞിരുന്നു.

  Also Read-Police | വനമേഖലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി വനിതാ എസ്‌ഐ നടന്നത് മൂന്ന് കിലോമീറ്ററോളം

  "ഇത് തകർന്നതും വീണ്ടെടുക്കാനാകാത്തതുമായ വിവാഹമാണ്. അതിനാൽ, ഗുരുഗ്രാം കുടുംബ കോടതി പാസാക്കിയ 2017 മാർച്ച് 20 ലെ വിധിയിൽ ഇടപെടേണണ്ട ആവശ്യമില്ല" ഹൈക്കോടതി നിരീക്ഷിച്ചു. ഭർത്താവിനോട് 50 ലക്ഷം രൂപ ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
  Published by:Jayesh Krishnan
  First published: