ഇന്റർഫേസ് /വാർത്ത /India / Punjab Election | നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകൾ മറച്ചുവെച്ചുവെന്ന് ആരോപണം; AAP MLAയോട് വിശദീകരണം തേടി ഹൈക്കോടതി

Punjab Election | നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകൾ മറച്ചുവെച്ചുവെന്ന് ആരോപണം; AAP MLAയോട് വിശദീകരണം തേടി ഹൈക്കോടതി

“ഹർമീത് സിങ്ങിന്റെ പേരിൽ മൂന്ന് ക്രിമിനൽ കേസുകളുണ്ട്. എന്നാൽ ഫെബ്രുവരി 20ന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഇതേ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല''

“ഹർമീത് സിങ്ങിന്റെ പേരിൽ മൂന്ന് ക്രിമിനൽ കേസുകളുണ്ട്. എന്നാൽ ഫെബ്രുവരി 20ന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഇതേ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല''

“ഹർമീത് സിങ്ങിന്റെ പേരിൽ മൂന്ന് ക്രിമിനൽ കേസുകളുണ്ട്. എന്നാൽ ഫെബ്രുവരി 20ന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഇതേ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല''

  • Share this:

പഞ്ചാബ് നിയമസഭാ(Punjab assembly) തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകൾ മറച്ചുവെച്ചുവെന്ന് ആരോപണത്തെ തുടർന്ന് ആം ആദ്മി പാർട്ടി എംഎൽഎ (Aam Aadmi Party MLA) ഹർമീത് സിങ്ങിനോട് (Harmeet Singh) ഹൈക്കോടതി വിശദീകരണം തേടി. തിരഞ്ഞെടുപ്പിനെചോദ്യം ചെയ്തുള്ള പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ ഹർജിയിലാണ്സനൂരിലെആം ആദ്മി പാർട്ടി എംഎൽഎ (Aam Aadmi Party MLA) ഹർമീത് സിങ്ങിന്റെ പ്രതികരണം കോടതി ആരാഞ്ഞത്.

ഫെബ്രുവരി 20ന് നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബ് നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജൂലായ് ഏഴിനകം പ്രതികരണം അറിയിക്കണം എന്നാണ് എഎപി എംഎൽഎയോട് (AAP MLA) പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹർമീത് സിങ്ങിന്റെ എതിർ സ്ഥാനാർത്ഥി ആയിരുന്ന ഹരീന്ദർപാൽ സിംഗ് ചന്ദുമജ്രയാണ് ഹർജി നൽകിയിരിക്കുന്നത്. ശിരോമണി അകാലിദൾ (എസ്എഡി) സ്ഥാനാർത്ഥിയായി മത്സരിച്ച ഹർമീത് ചന്ദുമജ്രയെ 49,122 വോട്ടുകൾക്കാണ് ഹർമീത് സിങ് പരാജയപ്പെടുത്തിയത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് തനിക്കെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകളുടെ വിവരങ്ങൾ എഎപി എംഎൽഎ മറച്ചുവെച്ചു എന്നാണ് ചന്ദുമജ്രയുടെ ആരോപണം. ഇക്കാരണത്താൽ തിഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ചന്ദുമജ്ര ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ധീരജ് ജെയിൻ പറഞ്ഞു.

Also Read-Drone Pilots | വരും വർഷങ്ങളിൽ ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാർ; പ്ലസ്ടു പാസായവർക്ക് അവസരമെന്ന് കേന്ദ്രമന്ത്രി

“ഹർമീത് സിങ്ങിന്റെ പേരിൽ മൂന്ന് ക്രിമിനൽ കേസുകളുണ്ട്. എന്നാൽ ഫെബ്രുവരി 20ന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഇതേ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇത് നിർബന്ധമായും പാലിക്കേണ്ട ഒരു വ്യവസ്ഥയായിരുന്നു, അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് റദ്ദാക്കണം” അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിന് പുറമേ, ഹർമീത് സിങിനെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ചന്ദുമജ്ര ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ വൻ വിജയമാണ് ആം ആദ്മി പാർട്ടി നേടിയത്. ഡൽഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ചടക്കാൻ ആംആദ്മി പാർട്ടിക്ക് കഴിഞ്ഞു. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിഷ്പ്രഭരാക്കി കൊണ്ടാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 117ല്‍ 92 സീറ്റും നേടിയാണ് ആം ആദ്മി ചരിത്രം സൃഷ്ടിച്ചത്. ആദ്യം ഡൽഹിയിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞുകൊണ്ടാണ് കെജ്രിവാളും സംഘവും ഭരണം പിടിച്ചെടുത്തത്. പഞ്ചാബിലും സമാനമായ രീതിയിലാണ് ഭഗവത് മാനിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയിരിക്കുന്നത്.

Also Read-Gyanvapi | ഗ്യാൻവാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗം; എല്ലാവരും അംഗീകരിക്കണം; VHP

ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ഡൽഹിയിലെ സൗജന്യ ബസ്‌റൈഡുകൾ, തുടങ്ങിയവ ഉൾപ്പെട്ട വികസനത്തിന്റെ 'ഡൽഹി മോഡൽ' പിന്തുടരുമെന്ന ഉറപ്പു നൽകിയാണ് പഞ്ചാബിലെ വോട്ടർമാരുടെ വിശ്വാസം ആം ആദ്മി നേടിയെടുത്തത്. ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും വെന്നിക്കൊടി പാറിച്ച ആം ആദിമി പാർട്ടി കൂടുതൽ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. രാജ്യമാകെ ശക്തമായ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി.

First published:

Tags: Aap, High court, Punjab