നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കന്നുകാലി കശാപ്പ് നിരോധന ബില്‍: കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ കൈയാങ്കളി; ഡെപ്യൂട്ടി സ്പീക്കറെ കയ്യേറ്റം ചെയ്‌തു

    കന്നുകാലി കശാപ്പ് നിരോധന ബില്‍: കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ കൈയാങ്കളി; ഡെപ്യൂട്ടി സ്പീക്കറെ കയ്യേറ്റം ചെയ്‌തു

    ഡെപ്യൂട്ടി സ്പീക്കര്‍ ധര്‍മ ഗൗഡയെ കോണ്‍ഗ്രസ് എംഎല്‍സിമാര്‍ കൈയേറ്റം ചെയ്തെന്ന് ബിജെപി ആരോപിച്ചു

    Karnataka Assembly

    Karnataka Assembly

    • Last Updated :
    • Share this:
      കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ ചൊല്ലി കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ സംഘര്‍ഷം. ബില്ലിന് അനുകൂലമായി നിലപാടെടുക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ധര്‍മ ഗൗഡയെ കോണ്‍ഗ്രസ് എംഎല്‍സിമാര്‍ കൈയേറ്റം ചെയ്തെന്ന് ബിജെപി ആരോപിച്ചു.

      ബില്ലിനെ എതിര്‍ക്കുന്ന സ്പീക്കര്‍ പ്രതാപ ചന്ദ്ര ഷെട്ടിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് കൗണ്‍സിലില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. അവിശ്വാസ പ്രമേയം കൊണ്ടുവന്ന സമയത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. പിന്നീട് സഭയിലേക്കെത്തിയ സ്പീക്കറെ ബിജെപി തടഞ്ഞുവച്ചു.

      Also Read കണ്ണൂരിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടത്തും അക്രമം; നിരവധി പേർക്ക് പരിക്ക്

      സ്പീക്കറെ ബിജെപി തടഞ്ഞെങ്കിലും വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീക്കർ അനിശ്ചിത കാലത്തേയ്ക്ക് കൗൺസിൽ പിരിച്ചു വിട്ടു. നിയമനിർമാണ കൗൺസിൽ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. കന്നുകാലി കശാപ്പ് നിരോധന ബിൽ പരിഗണിക്കാനായാണ് ഗവർണറുടെ പ്രത്യേക അനുമതിയോടെ സഭ ചേർന്നത്.

      കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമമാകണമെങ്കില്‍ നിയമ നിര്‍മാണ കൗണ്‍സിലിന്റെ ഭൂരിപക്ഷം വേണം. എന്നാല്‍, കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. 75 അംഗ കൗണ്‍സിലില്‍ 31 അംഗങ്ങള്‍ മാത്രമാണ് ബി ജെ പിക്കുള്ളത്. 28 അംഗങ്ങളുള്ള കോണ്‍ഗ്രസും 14 അംഗങ്ങളുള്ള ജെഡിഎസും ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി.
      Published by:user_49
      First published:
      )}