നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായി; പതിമൂന്നുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി

  അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായി; പതിമൂന്നുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി

  ഗർഭച്ഛിദ്ര നിയമപ്രകാരം ഇരുപത് ആഴ്ചയിൽ കൂടുതലായ ഗർഭം അലസിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് നിര്‍ബന്ധമാണ്. ഇതനുസരിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്

  Rape-Child-Minor-Crime

  Rape-Child-Minor-Crime

  • Share this:
   മുംബൈ: ബലാത്സംഗത്തിനിരയായ ഗർഭിണിയായ പതിമൂന്നുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി. 24ആഴ്ച ഗർഭിണിയായ പെൺകുട്ടി ഗർഭാവസ്ഥ തുടർന്നാൽ ശാരീരികവും മാനസികവുമായി സമ്മർദ്ദങ്ങൾക്ക് അടിമയാക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അബോർഷന് അനുമതി നൽകിയത്.

   ഗർഭച്ഛിദ്രത്തിനുള്ള അനുമതി തേടി പെൺകുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. ഗർഭച്ഛിദ്ര നിയമപ്രകാരം ഇരുപത് ആഴ്ചയിൽ കൂടുതലായ ഗർഭം അലസിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് നിര്‍ബന്ധമാണ്. ഇതനുസരിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ജംദാർ, എൻആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കുട്ടിയുടെ ശാരീരിക-മാനസിക അവസ്ഥ കണക്കിലെടുത്ത് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകിയത്.
   You may also like:'മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് വഹിക്കാൻ തയാർ'; സർക്കാരിനോട് വി.ഡി. സതീശൻ എംഎൽഎ [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
   പെണ്‍കുട്ടിയുടെ അച്ഛൻ തന്നെയാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. താനെയിൽ ഒരു ബന്ധുവീട്ടിൽ താമസിക്കുമ്പോഴായിരുന്നു പീഡനം. അച്ഛൻ ചെയ്ത ക്രൂരതയെക്കുറിച്ച് പെൺകുട്ടി മാതാവിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതിന് പിന്നാലെയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

   പരാതി പരിഗണിച്ച കോടതി പെൺകുട്ടിയെ പരിശോധിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാൻ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കാൻ നിർദേശം നൽകി. ഇവർ നൽകിയ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് കോടതി നടപടി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഭവമായതിനാൽ ഭാവിയിൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ളവ ആവശ്യമായി വന്നേക്കാം. ആ സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് ശേഷം ഭ്രൂണത്തിന്‍റെ ടിഷ്യുവും രക്തസാമ്പിളുകളും ശേഖരിച്ചു വയ്ക്കണമെന്നും ഡിവിഷൻ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.


   Published by:Asha Sulfiker
   First published:
   )}