• HOME
  • »
  • NEWS
  • »
  • india
  • »
  • സ്റ്റെല്ല മാരിസ് കോളേജിൽ രാഹുലിന്റെ പ്രസംഗം: അന്വേഷണത്തിനുത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

സ്റ്റെല്ല മാരിസ് കോളേജിൽ രാഹുലിന്റെ പ്രസംഗം: അന്വേഷണത്തിനുത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

മാർച്ച് 10ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ എങ്ങനെ അനുമതി ലഭിച്ചുവെന്ന് എത്രയും പെട്ടെന്ന് അന്വേഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

news18

news18

  • Last Updated :
  • Share this:
    ചെന്നൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിലെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സർക്കാർ എയ്ഡഡ് കോളേജിലെ വിദ്യാർഥികളുമായി സംസാരിക്കാൻ രാഷ്ട്രീയക്കാരനായ രാഹുൽഗാന്ധിക്ക് അനുമതി ലഭിച്ചത് എങ്ങനെയെന്നാണ് അന്വേഷിക്കുന്നത്.

    മാർച്ച് 10ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ എങ്ങനെ അനുമതി ലഭിച്ചുവെന്ന് എത്രയും പെട്ടെന്ന് അന്വേഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

    also read: ന്യൂസിലാൻഡ് വെടിവയ്പ്പ്; യൂട്യൂബർ പ്യൂഡൈപൈ നിരപരാധിയാണ്

    ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച ചെന്നൈ സ്റ്റെല്ല മാരിസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളുമായി രാഹുൽ സംസാരിച്ചത്. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ ചാരുമതി ആവശ്യപ്പെട്ടത്.

    നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടി മാധ്യമങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാ തലത്തിലെ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് രാഹുൽ പരിപാടിയിൽ ഉറപ്പുനൽകിയിരുന്നു.

    നിയമസഭയിലേക്കും പാർലമെന്റിലേക്കും കൂടുതൽ സ്ത്രീകളെ എത്തിക്കാൻ വനിതാ സംവരണ ബിൽ പാസാക്കുമെന്നും രാഹുൽ ഉറപ്പു നൽകിയിരുന്നു.
    First published: