നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സുപ്രീംകോടതിയുടെ പിഴയിൽ മുന്നിൽ സിപിഎമ്മും എൻസിപിയും; സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്താത്തതിന്

  സുപ്രീംകോടതിയുടെ പിഴയിൽ മുന്നിൽ സിപിഎമ്മും എൻസിപിയും; സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്താത്തതിന്

  ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് സി പി എമ്മിനും എൻ സി പിക്കുമാണ്. അഞ്ച് ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.

  cpm-ncp

  cpm-ncp

  • Share this:
   ന്യൂഡൽഹി: സ്ഥാനാർത്ഥികൾക്കെതിരായ ക്രിമിനൽ കേസുകളുടെ പൊതുവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയതിന് ബി ജെ പിയും കോൺ​ഗ്രസും അടക്കം എട്ട് രാഷ്ട്രീയ പാർട്ടികൾക്കാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. സി പി ഐ, എന്‍ സി പി, ജെ ഡി യു, ആര്‍ ജെ ഡി, എല്‍ ജെ പി എന്നിവയാണ് വീഴ്ചവരുത്തിയ മറ്റ് രാഷ്ട്രീയ പാർട്ടികൾ. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

   Also Read- Rain Alert| സംസ്ഥാനത്ത് ഇന്ന്​ 10 ജില്ലകളിൽ യെല്ലോ അലർട്ട്​; മഴ​ തുടരും

   ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് സി പി എമ്മിനും എൻ സി പിക്കുമാണ്. അഞ്ച് ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. അതേസമയം ബി ജെ പി, കോൺഗ്രസ്, സി പി ഐ, ജെ ഡി യു, ആര്‍ ജെ ഡി, എല്‍ ജെ പി എന്നീ പാർട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി.

   Also Read- ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും പിഴ വിധിച്ച് സുപ്രീംകോടതി; നടപടി സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്താത്തതിന്

   ബീഹാറിൽ വിജയിച്ച 51 ശതമാനം സ്ഥാനാർത്ഥികൾക്കെതിരെയും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് കോടതി വിധി പറയുന്നു. ഭാവിയിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റുകളിൽ ക്രിമിനൽ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വോട്ടർമാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു മൊബൈൽ ആപ്പ് സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടു.

   Also Read- ആൾക്കൂട്ടം നിയന്ത്രിയ്ക്കുക; അല്ലെങ്കിൽ മദ്യശാലകൾ അടച്ചിടുക; ഹൈക്കോടതിയുടെ താക്കീത്

   2020 ഫെബ്രുവരിയിലെ കോടതി ഉത്തരവിൽ, സ്ഥാനാർഥിയെ തെരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ തീയതിക്ക് രണ്ടാഴ്ചയിൽ കുറയാതെ രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

   English Summary: The highest fine amount of Rs 5 lakh has been imposed on CPM and NCP for not following the Supreme court's order on publishing candidates' criminal background during the Bihar assembly elections 2020.
   Published by:Rajesh V
   First published: