HOME /NEWS /India / Hijab Ban | ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാരും

Hijab Ban | ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാരും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകള്‍ യൂണിഫോമുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 • Share this:

  സ്‌കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രമോ ഹിജാബോ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കര്‍ണാടകയില്‍ (Karnataka) ചൂടുപിടിക്കുന്നതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് (Hijab Ban) മധ്യപ്രദേശ് (Madhya Pradesh) സര്‍ക്കാരും ആലോചിക്കുകയാണ്. വിദ്യാര്‍ത്ഥികൾക്ക് നിഷ്കർഷിച്ച ഡ്രസ് കോഡ് (Dress Code) മാത്രമേ ധരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. ഹിജാബ് സ്‌കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകള്‍ യൂണിഫോമുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

  ചൊവ്വാഴ്ച രാവിലെ ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പ്രതികരണം നടത്തിയത്. ഇത്തരം വസ്ത്രങ്ങള്‍ സ്‌കൂള്‍ ഡ്രസ് കോഡിന്റെ ഭാഗമാക്കാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ ഉയർന്നതിനെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവനകളില്‍ അയവു വരുത്തി. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ യൂണിഫോം ഡ്രസ് കോഡ് ഏർപ്പെടുത്താൻ പ്രവര്‍ത്തിച്ചു വരികയാണെന്നും ഇതിന് ഏതെങ്കിലും മതവുമായോ സമുദായവുമായോ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. യൂണിഫോമിന് ഒരു പ്രത്യേക സമുദായവുമായും ബന്ധമില്ലെന്നും അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും പര്‍മര്‍ വ്യക്തമാക്കി.

  Also read- Hijab Row | ഹിജാബ് വിവാദം; കുന്ദാപുരയിലെ കോളേജിന് സമീപത്ത് മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ

  വിദ്യാഭ്യാസ മന്ത്രിയുടേത് ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണെന്ന് ഭോപ്പാലിലെ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് പര്‍മര്‍ കൂടുതല്‍ ചിന്തിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷമായി ഹിജാബ് വിദ്യാഭ്യാസത്തിന് ഒരു ദോഷവും വരുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. സംസ്ഥാനത്ത് ഇത് നടപ്പാക്കിയാല്‍ താന്‍ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

  കര്‍ണാടകയിലെ ഷിമോഗയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളും കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികളും തമ്മിൽ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലും ഈ വിഷയം ഉയര്‍ന്നിരിക്കുന്നത്.

  കർണാടക ഹിജാബ് വിവാദം: മൂന്ന് ദിവസത്തേക്ക് സ്കൂളുകളും കോളജുകളും അടച്ചിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു

  കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിനെ (Hijab) അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Chief Minister Basavaraj Bommai) വിദ്യാർത്ഥികളോട് സമാധാനം പാലിക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അഭ്യർത്ഥിച്ചു. കോളേജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികളിൽ കർണാടക ഹൈക്കോടതിയും വാദം കേൾക്കാൻ തുടങ്ങി. ബുധനാഴ്ചയും ബെഞ്ച് വാദം കേൾക്കുന്നത് തുടരും.

  First published:

  Tags: Madhya Pradesh