• HOME
 • »
 • NEWS
 • »
 • india
 • »
 • Hijab Row | ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതംചെയ്യുന്നില്ലെന്ന് ഇന്ത്യ

Hijab Row | ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതംചെയ്യുന്നില്ലെന്ന് ഇന്ത്യ

കർണാടയിലെഹിജാബ് വിവാദത്തെ  ദേശീയ വിഷയമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു

 • Share this:
  കര്‍ണാടയിലെ (Karnataka) ഹിജാബ് വിവാദത്തിലെ (Hijab Row) വിദേശ അഭിപ്രായങ്ങളോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെ നടക്കുന്ന പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

  കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

  'നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ തന്നെ നമ്മുടെ ജനാധിപത്യ ധാര്‍മ്മികതയും രാഷ്ട്രീയവും പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണ്. ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ശരിയായ മതിപ്പ് ഉണ്ടായിരിക്കും. നമ്മുടെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും '. അദ്ദേഹം പറഞ്ഞു.  ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ കര്‍ണാടകയില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനും ശിരോവസ്ത്രം ധരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു.

  'സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനു കീഴിലുള്ള സംഘടന (ഐ ആര്‍ എഫ്)യുടെ അംബാസിഡര്‍ റഷാദ് ഹുസ്സൈന്‍ ആരോപണം ഉന്നയിച്ചിരുന്നു

  വിഷയത്തിൽ അന്തരാഷ്ട്ര തലത്തിൽ പ്രതികരണം ഉയർന്ന സാഹചര്യത്തിലാണ്  വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്.

  അതേ സമയം കർണാടയിലെഹിജാബ് വിവാദത്തെ  ദേശീയ വിഷയമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹർജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ  വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്പെഷൽ ലീവ് പെറ്റീഷൻ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഹിജാബ് വിവാദത്തിലെ ഹൈക്കോടതി നിരീക്ഷണങ്ങളെ  ഹർജിക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

  കേസിൽ തീർപ്പുണ്ടാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബും, കാവി ഷാളും അടക്കം വിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ ധരിക്കരുത് തുടങ്ങിയ കർണാടക ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും കോടതിയിൽ ചൂണ്ടിക്കാട്ടി.

  ഭരണഘടനയിൽ ഊന്നി നിന്നുക്കൊണ്ട് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവ് ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു വിഷയം ഡൽഹിയിലേക്ക് കൊണ്ടുവന്ന് ദേശീയ തലത്തിലേക്ക് എത്തിക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

  READ ALSO- Hijab Row | ഹിജാബോ ബിക്കിനിയൊ ജീൻസോ, ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം; പ്രിയങ്ക ഗാന്ധി
   വിഷയം തീർച്ചയായും കേൾക്കുമെന്നും, മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും സംരക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. വിഷയം പരിഗണിക്കണമെന്നാവശപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഡോ: ജെ. ഹല്ലി ഫെഡറേഷൻ, മാധ്യമ വിദ്യാർത്ഥി, കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയ വിദ്യാർത്ഥിനികൾ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

  Hijab Row | കർണാടകയിലെ ഹിജാബ് വിവാദം; ചര്‍ച്ചയായി കേരള ഹൈക്കോടതിയുടെ 2018ലെ ഉത്തരവ്

  ഹിജാബ് വിവാദം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസവും നിരസിച്ചിരുന്നു. കർണ്ണാടക ഹൈക്കോടതി അടിയന്തര സ്വഭാവത്തോടെ വിഷയം പരിഗണിക്കുന്നുണ്ടെന്നും കോടതി ഉത്തരവിന് ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ പ്രതികരണം.
  Published by:Jayashankar AV
  First published: