ബെംഗളൂരു: കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. പരീക്ഷയില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്. വിവാദങ്ങള്‍ക്കിടയിലും ഹിജാബ് ധരിച്ച് ക്ലാസിലെത്തി മികച്ചവിജയം കരസ്ഥമാക്കിയ ഇല്‍ഹാമിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. മംഗലാപുരം സെന്റ് അലോഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഇല്‍ഹാം സയന്‍സ് സ്ട്രീമില്‍ 600-ല്‍ 597 മാര്‍ക്ക് നേടി.
ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം ലഭിച്ചതോടെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഇല്‍ഹാം വ്യക്തമാക്കി. പിതാവ് മുഹമ്മദ് റഫീഖ് മുമ്പ് ഗള്‍ഫില്‍ ഐടി ജീവനക്കാരനായി ജോലി ചെയ്തു, ഇപ്പോള്‍ വിരമിച്ചു. അമ്മ മൊയ്സത്തുല്‍ കുബ്ര വീട്ടമ്മയാണ്.
![]()
അധ്യാപകരില്‍ നിന്ന് തനിക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും പ്രീ-ബോര്‍ഡ് പരീക്ഷയില്‍ മികച്ച നേടാനായെന്നം ഇല്‍ഹാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 598 മാര്‍ക്ക് നേടിയ സിമ്രാന്‍ റാവുവിനാണ് പരീക്ഷയില്‍ ഒന്നാം റാങ്ക്. ശനിയാഴ്ചയാണ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്.
Also Read-SSC Exam | 30 വർഷത്തിന് ശേഷം മകനോടൊപ്പം പരീക്ഷയെഴുതി; ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, മകൻ തോറ്റുMuslim Marriage| മുസ്ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം 16ാം വയസിൽ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതിമുസ്ലിം പെൺകുട്ടികൾക്ക് (Muslim Girls) പതിനാറാം വയസ്സിൽ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിർദേശം ശരിവെച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). മുസ്ലിം പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് സിംഗിൾ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ പത്താൻകോട്ടിൽനിന്നുള്ള മുസ്ലിം ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി. സംരക്ഷണം തേടിയാണ് ഇവർ കോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
''തങ്ങളുടെ കുടുംബാംഗങ്ങളുടെ താൽപര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങൾ അവർക്ക് നൽകാതിരിക്കാനാവില്ല. ഹർജിക്കാരുടെ ആശങ്കകൾ പരിഗണിക്കപ്പെടേണ്ടതാണെന്നതിനോട് കണ്ണടക്കാനുമാവില്ല''- വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ കോടതി, ദമ്പതികൾക്ക് സംരക്ഷണം നൽകാനും അടിയന്തര നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് അധികൃതർക്ക് നിർദേശം നൽകി.
'സർ ദിൻഷാ ഫർദുഞ്ഞി മുല്ലയുടെ 'പ്രിൻസിപ്പൾസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തിലെ 195-ാം ആർട്ടിക്കിളിൽ പറയുന്നതു പ്രകാരം 16 വയസ്സ് കഴിഞ്ഞ പെൺകുട്ടി തന്റെ താൽപര്യമനുസരിച്ചുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ പ്രാപ്തയാണ്. ആൺകുട്ടിക്ക് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട്. മുസ്‍ലിം വ്യക്തിനിയമപ്രകാരം ഇരുവർക്കും വിവാഹം കഴിക്കാനുള്ള പ്രായം എത്തിയിട്ടുണ്ട്.'' - കോടതി ചൂണ്ടിക്കാട്ടി.
21കാരനായ യുവാവും 16കാരിയായ പെൺകുട്ടിയും 2022 ജനുവരി എട്ടിനാണ് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തിന് എതിരായിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് കുറ്റപ്പെടുത്തി ഇരുകുടുംബങ്ങളും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയുടെ സംരക്ഷണം തേടിയത്. മുസ്ലീം നിയമത്തിൽ പ്രായപൂർത്തിയാകുന്നതും ഋതുമതിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയുള്ളയാളായി മാറുന്നുവെന്ന് കണക്കാക്കപ്പെടുന്നുവെന്നും ഹർജിക്കാരായ ദമ്പതികൾ വാദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.