നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രധാൻമന്ത്രി ആവാസ് യോജന'യുടെ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ശ്രമം; ഒഡീഷ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ബിജെപി

  'പ്രധാൻമന്ത്രി ആവാസ് യോജന'യുടെ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ശ്രമം; ഒഡീഷ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ബിജെപി

  ഹൈജാക്ക്' വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

  Naveen Patnaik.

  Naveen Patnaik.

  • Share this:
   ഭുവനേശ്വർ: ഒഡീഷയിലെ ബിജെഡി സര്‍ക്കാരിനും മുഖ്യമന്ത്രി നവീൻ പട്നായിക്കിനുമെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി ബിജെപി. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഭവന പദ്ധതി സംസ്ഥാന സർക്കാർ ഹൈജാക്ക് ചെയ്തു എന്നാരോപിച്ചാണ് പരാതി. കേന്ദ്രസർക്കാരിന്‍റെ 'പ്രധാൻമന്ത്രി ആവാസ് യോജന' (PMAY) 'ബിജു പക്കാ ഘർ യോജന' എന്ന പേരിലാക്കി ക്രെഡിറ്റ് സംസ്ഥാന സർക്കാർ അടിച്ചു മാറ്റുന്നു എന്നാണ് ആരോപണം.

   Also Read-വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

   ബിജെപി മഹിളാ മോർച്ച അംഗങ്ങളാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ പരാതി സമർപ്പിച്ചത്. കേന്ദ്ര പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ ബിജെഡി സർക്കാർ സ്വന്തം ഭവനപദ്ധതിയായ 'ബിജു പക്കാ ഘർ യോജനടയുടെ ലോഗോ ഉപയോഗിക്കുന്നു എന്നാണ് ഇവർ പരാതിയിൽ പറയുന്നത്.

   Also Read-കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി ഗോവാ സർക്കാർ

   'ഇത്തരത്തിൽ നല്‍കിയ വീടുകൾക്ക് മുന്നിൽ ' PMAY'എന്ന് ചെറിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ സംസ്ഥാന സർക്കാർ 'ബിജു പക്കാ ഘർ'എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തുന്നതിനൊപ്പം ബിജു പട്നായിക്കിന്‍റെ ഒരു ചിത്രവും വീടുകൾക്ക് മുന്നിൽ രേഖപ്പെടുത്തി വയ്ക്കുന്നു എന്നാണ് ബിജെപി മഹിളാ മോർച്ച നേതാവ് സുഭാഷിണി പൃഷ്ടി അറിയിച്ചത്. നവീൻ പട്നായിക്കിന്‍റെ പിതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ ബിജു പട്നായിക്കിന്‍റെ പേരിലാണ് സംസ്ഥാനത്ത് ഭവനപദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

   Also Read-India-China | ഇന്ത്യ-ചൈന ചർച്ചകളിൽ പുരോഗതി ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

   'ഹൈജാക്ക്' വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അതേസമയം ഇതാദ്യമായല്ല ഒഡീഷ സർക്കാർ കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ ആംബുലൻസ് പദ്ധതിയും ഇതുപോലെ സംസ്ഥാനത്തിന്‍റെ പേരിലാക്കിയെന്ന ആരോപണം ബിജെപി ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദൻ ദാസ് ആണ് ഉന്നയിച്ചിരിക്കുന്നത്.

   വിവാദങ്ങളിൽ ബിജെഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.
   Published by:Asha Sulfiker
   First published: