HOME » NEWS » India » HIMACHAL CM JAIRAM THAKUR SAYS ONLY THOSE CHANTING BHARAT MATA WOULD STAY IN INDIA

'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരുമെന്ന് ഹിമാചൽ മുഖ്യമന്ത്രി

ഇന്ത്യയെ എതിർക്കുന്നവരാണ് അങ്ങനെ വിളിക്കാത്തവർ. അവർ ഭരണഘടനയെ ബഹുമാനിക്കാത്തവരാണെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

News18 Malayalam | news18
Updated: February 26, 2020, 3:48 PM IST
'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരുമെന്ന് ഹിമാചൽ മുഖ്യമന്ത്രി
ജയറാം താക്കൂർ
  • News18
  • Last Updated: February 26, 2020, 3:48 PM IST
  • Share this:
ന്യൂഡല്‍ഹി: ഡൽഹിയിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ കലാപത്തിൽ മരണം 22 ആയി. ഇതിനിടയിലാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ ഡൽഹി കലാപത്തിൽ പ്രതികണവുമായി രംഗത്തെത്തിയത്. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരുമെന്ന് ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരും. ഇന്ത്യയെ എതിർക്കുന്നവരാണ് അങ്ങനെ വിളിക്കാത്തവർ. അവർ ഭരണഘടനയെ ബഹുമാനിക്കാത്തവരാണെന്നും അവരെക്കുറിച്ച് തീർച്ചയായും ചിന്തിക്കേണ്ടതുണ്ടെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Delhi Violence: സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം


ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ ചില പ്രത്യേക മനഃസ്ഥിതിയോടെയാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്ത് നല്ലതൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം ആളുകളെ എതിർക്കാൻ സമയം വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Youtube Video
First published: February 26, 2020, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories