• HOME
  • »
  • NEWS
  • »
  • india
  • »
  • Speaker slaps student | 'എന്തിനാ ചിരിക്കുന്നത്, എന്തെങ്കിലും തമാശയുണ്ടായോ?'; വിദ്യാര്‍ഥിയെ തല്ലി ഡെപ്യൂട്ടി സ്പീക്കർ

Speaker slaps student | 'എന്തിനാ ചിരിക്കുന്നത്, എന്തെങ്കിലും തമാശയുണ്ടായോ?'; വിദ്യാര്‍ഥിയെ തല്ലി ഡെപ്യൂട്ടി സ്പീക്കർ

മകനെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നതിനിടയിൽ ഡെപ്യൂട്ടി സ്പീക്കറുടെ കൈ തന്റെ മകന്റെ മുഖത്തിലൂടെ ഉരസുകയായിരുന്നു എന്നാണ് വിദ്യാർഥിയുടെ പിതാവ് പ്രതികരിച്ചത്

ഹന്‍സ് രാജ് വിദ്യാര്‍ഥികളുമായി സംസാരിക്കുന്നു (Image: Screengrab/@VirenderKthakur

ഹന്‍സ് രാജ് വിദ്യാര്‍ഥികളുമായി സംസാരിക്കുന്നു (Image: Screengrab/@VirenderKthakur

  • Share this:
    സ്കൂൾ സന്ദർശനത്തിനിടെ ഹിമാചല്‍ പ്രദേശ് (Himachal Pradesh) ഡപ്യൂട്ടി സ്പീക്കര്‍ (Deputy Speaker) ഹന്‍സ് രാജ് (Hans Raj) വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. സംസ്ഥാനത്തെ ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഹൻസ് രാജ് വിദ്യാര്‍ഥിയെ തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    ഹൻസ് രാജ് കുട്ടികളോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ കുട്ടികളിലൊരാൾ ചിരിക്കാൻ തുടങ്ങി. എന്തിനാണ് ചിരിക്കുന്നതെന്നും എന്തെങ്കിലും തമാശയോയുണ്ടായോയെന്നും ചോദിച്ച ശേഷം, ചിരിച്ച കുട്ടിയുടെ അടുത്ത് വന്ന് തല്ലുകയായിരുന്നു.


    വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ പിന്നാലെ തന്നെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിങ് പ്രതികരിച്ചു.

    എന്നാൽ, തല്ല് കൊണ്ട വിദ്യാർഥിയുടെ പിതാവ് റിയാസ് മുഹമ്മദ് സംഭവത്തെ നിസാരമാക്കി കാണുകയാണ് ചെയ്തത്. മകനെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നതിനിടയിൽ ഡെപ്യൂട്ടി സ്പീക്കറുടെ കൈ തന്റെ മകന്റെ മുഖത്തിലൂടെ ഉരസുകയായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'മകനെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ചിലർ അതെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.' -റിയാസ് മുഹമ്മദ് പറഞ്ഞു.

    റിയാസ് മുഹമ്മദ് ഇക്കാര്യത്തെ കുറിച്ച് പറയുന്ന വീഡിയോ ഹൻസ് രാജ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
    Published by:Naveen
    First published: