HOME » NEWS » India » HIMANTA BISWA SARMA IS THE NEXT CHIEF MINISTER OF ASSAM

ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്.

News18 Malayalam | news18-malayalam
Updated: May 9, 2021, 2:35 PM IST
ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ തിങ്കളാഴ്ച
ഹിമന്ദ ബിശ്വ ശർമ
  • Share this:
ഗുവാഹത്തി: മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്. ഒരാഴ്ച നീണ്ട സസ്പെൻസിനാണ് ഇതോടെ അവസാനമായത്.

Also Read- 'സ്വന്തം വിസർജ്യത്തിനുമേൽ 2 ദിവസം; രക്ഷപ്പെട്ടത് കേരളത്തിലെത്തിയതുകൊണ്ട് മാത്രം'; ഡൽഹിയിലെ ആശുപത്രി ദിനങ്ങളെ കുറിച്ച് ഒരു കുറിപ്പ്

നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളും നിലവിലെ ആരോഗ്യമന്ത്രിയായ ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങിനേയും എംഎല്‍എമാരുടെ യോഗത്തില്‍ നിരീക്ഷകരായി നിയോഗിച്ചിരുന്നു. ഇതിനിടെ സര്‍ബാനന്ദ് സോനോവാള്‍ ഗവര്‍ണര്‍ക്ക് രാജിയും കൈമാറി.

Also Read- 'ഇതൊന്നും അറിയില്ലേ? കേരളത്തിൽ നല്‍കുന്ന കിറ്റില്‍ അരിയില്ല'; എംടി രമേശിന് മറുപടിയുമായി എം.വി ജയരാജന്‍

ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് തീരുമാനം.

Also Read- കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: വി മുരളീധരൻ

അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126 ല്‍ 75 സീറ്റുനേടിയാണ് എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തിയത്. ബി ജെ പിക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യുപിപിഎല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റ് നേടി.

Also Read - അനാവശ്യമായി പുറത്തിറങ്ങിയ വയോധികന്റെ കാലുപിടിച്ച് മടക്കിയയച്ച് എസ്‌ഐ; ഉദ്യോഗസ്ഥനെ അനുമോദിച്ച് പഞ്ചായത്ത് ഭരണസമിതി

കോണ്‍ഗ്രസിൽ നിന്ന് 2016ലാണ് ഹിമന്ത ബിശ്വ ശർമ ബിജെപിയിലെത്തിയത്. അമിത് ഷായുടെ വിശ്വസ്തനായാണ് ഹിമന്ത അറിയപ്പെടുന്നത്. ബിജെപിയുടെ വടക്കുകിഴക്കന്‍ രാഷ്ട്രീയ പദ്ധതികളുടെ സൂത്രധാരനുമാണ്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറുമായ ഹിമന്ദയാണ് പാര്‍ട്ടിയുടെ അസമിലെ മുഖം.

Also Read- ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെ

എന്നാല്‍, അസമിലെ ജാതിസമവാക്യങ്ങള്‍ അനുസരിച്ച് സര്‍ബാനന്ദ് സോനോവാളിനാണ് 2016 ല്‍ മുഖ്യമന്ത്രി പദം നല്‍കിയത്. തദ്ദേശീയ സോനോവാള്‍- കച്ചാഡി ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയാണ് സര്‍ബാനന്ദ്. മികച്ച പ്രതിച്ഛായയുള്ള സര്‍ബാനന്ദ് ഒന്നാം മോദിമന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരിക്കെയാണ് മുഖ്യമന്ത്രി പദവിയില്‍ നിയുക്തനായത്.

Also Read- 'ബൈക്കിൽ ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും' ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കി പുന്നപ്രയിലെ രേഖ
Published by: Rajesh V
First published: May 9, 2021, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories