നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • News18 Exclusive: ഇംഗ്ലീഷിന് പകരം ഹിന്ദി; 'ഭാഷാ' വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമിത് ഷാ

  News18 Exclusive: ഇംഗ്ലീഷിന് പകരം ഹിന്ദി; 'ഭാഷാ' വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമിത് ഷാ

  ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പിന്റെ എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ഹിന്ദിയെ ഇന്ത്യയുടെ പൊതുഭാഷയായി അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. മറ്റ് ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു. സംസ്ഥാനങ്ങളിലുടനീളമുള്ള ആശയവിനിമയത്തിന് കൂടുതൽ ഇഷ്ടപെടുന്ന മാധ്യമമായി ഇംഗ്ലീഷ് മാറുന്ന സാഹചര്യത്തിലാണ് തന്റെ പ്രസ്താവനയെന്നും അമിത് ഷാ വ്യക്തമാക്കി.

   ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഭാഷാ വിഷയത്തിൽ അമിത് ഷാ കൂടുതൽ വിശദീകരണം നടത്തിയത്. തന്റെ മുഴുവൻ പ്രസംഗവും ഒരിക്കൽ കൂടി കേൾക്കണമെന്ന് ഷാ ജനങ്ങളോട് അഭ്യർഥിച്ചു. ''ഇന്ത്യയിലെ എല്ലാ ഭാഷകളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഞാൻ പറഞ്ഞു. ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനുപകരം ഹിന്ദി ഒരു സാധാരണ രണ്ടാം ഭാഷയായിരിക്കണം ”-അദ്ദേഹം പറഞ്ഞു.

   Also Read- ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കും: അമിത് ഷാ

   “ഹിന്ദി ഏതെങ്കിലും പ്രാദേശിക ഭാഷയുമായി മത്സരിക്കുന്നില്ല, ഞാൻ തന്നെ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനത്തിൽ നിന്നാണ് വരുന്നത്,” ഷാ കൂട്ടിച്ചേർത്തു.

   ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയായി മാറണമെന്ന് സെപ്റ്റംബറിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനങ്ങളുയർന്നു. പ്രാദേശിക ഭാഷയ്ക്ക് പകരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വ്യക്തമാക്കി. പല സംസ്ഥാനങ്ങളും, ബിജെപി ഭരിക്കുന്ന കർണാടക പോലും ‌അമിത് ഷായുടെ പ്രസ്താവനയോട് പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു.

   ''ഹിന്ദി വികസിപ്പിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നത് ദേശീയ ഉത്തരവാദിത്തമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ, ലോകത്തിലെ ഒരു രാജ്യത്തിന്റെ സ്വത്വമായി മാറുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ മുഴുവൻ ഒരേ ചരടിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കിൽ, അത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഹിന്ദിയാണ്, ”ഹിന്ദി ദിവസിന്റെ അവസരത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

   Also Read- ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ


   തമിഴ്‌നാട്ടിൽ മറ്റൊരു ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് തയാറാകണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ സെപ്റ്റംബർ 20 ന് തന്റെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ മാതൃഭാഷ ഹിന്ദി അല്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

   ആർ‌എസ്‌എസ് പ്രചരിപ്പിച്ച ഒരു രാജ്യം , ഒറ്റ ഭാഷ സിദ്ധാന്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷാ പറഞ്ഞത് ഇങ്ങനെ- “ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഞാൻ ഇത് വീണ്ടും പറയും, എല്ലാ ഭാഷകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ പ്രാദേശിക ഭാഷകൾ ഏതൊരു വിദേശ സ്വാധീനത്തേക്കാളും സമ്പന്നമാണ്. ”.ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം ഹിന്ദിക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, ''ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ചുമതലയാണെന്നും” ഓർമിപ്പിച്ചു.

   First published:
   )}