'ശ്രീകൃഷ്ണൻ കോടതിയിൽ' മഥുരയിൽ ഔറംഗസേബ് കൈയേറിയ ജന്മ സ്ഥലം മടക്കി നൽകണമെന്ന് ഹർജി

ശ്രീകൃഷ്ണ ജന്മ ഭൂമിയും ക്ഷേത്രത്തിന്റെ സ്വത്തും മസ്ജിദ് ട്രസ്റ്റ് കൈയ്യേറിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

news18-malayalam
Updated: October 16, 2020, 5:08 PM IST
'ശ്രീകൃഷ്ണൻ  കോടതിയിൽ'  മഥുരയിൽ ഔറംഗസേബ് കൈയേറിയ ജന്മ സ്ഥലം മടക്കി നൽകണമെന്ന് ഹർജി
ശ്രീകൃഷ്ണ ജന്മ ഭൂമിയും ക്ഷേത്രത്തിന്റെ സ്വത്തും മസ്ജിദ് ട്രസ്റ്റ് കൈയ്യേറിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
  • Share this:
കൃഷ്ണ ജന്മഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഹിന്ദു ദൈവം 'ശ്രികൃഷ്ണൻ' മഥുര കോടതിയെ സമീപിച്ചു. 13.37 ഏക്കർ കൃഷ്ണ ജന്മഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് നഗരത്തിലെ ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള മസ്ജിദ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശ്രീകൃഷ്ണന്റെ പേരിലാണ് ഹർജി നൽകിയിരിക്കുന്നത്. മജാ മഥുര ബസാർ സിറ്റിയിലെ കത്ര കേശവ് ദേവ് ഖേവാത്തിലെ ഭഗവാൻ ശ്രീകൃഷ്ണനെ കൂടാതെ  രഞ്ജന അഗ്നിഹോത്രി ഉൾപ്പെടെ ആറ് ഭക്തൻമാരാണ് ഹർജിക്കാർ. അഭിഭാഷകരായ ഹരിശങ്കർ ജെയിൻ, വിഷ്ണു ജെയിൻ എന്നിവരാണ് മുഖേനയാണ് ഹരജി നൽകിയിരിക്കുന്നത്. യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും ഷാഹി മസ്ജിദ് ട്രസ്റ്റുമാണ് പ്രതി സ്ഥാനത്തുള്ളത്.

ശ്രീകൃഷ്ണന് പ്രായപൂർത്തിയായിട്ടില്ലെങ്കിലും നിയമപരമായ ഒരു മനുഷ്യനാണെന്ന് ഹർജിയിൽ പറയുന്നു. അദ്ദേഹത്തിന് വ്യവഹാരം നടത്താൻ സാധിക്കുമെന്നും വ്യക്തമാക്കുന്നു.  സ്വത്ത് സ്വന്തമാക്കാനും കൈവശം വയ്ക്കാനും അവകാശമുണ്ട്.  സ്വത്ത് പരിരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട സ്വത്ത് വ്യവഹാരത്തിലൂടെ വീണ്ടെടുക്കാനും അദ്ദേഹത്തിന്റെ അഭാവത്തിൽ ഏറ്റവും അടുത്ത സുഹൃത്ത് വഴി കോടതിയെ സമീപിക്കാമെന്നും ഹർജിയിൽ പറയുന്നു.

ശ്രീകൃഷ്ണ ജന്മ ഭൂമിയും ക്ഷേത്രത്തിന്റെ സ്വത്തും മസ്ജിദ് ട്രസ്റ്റ് കൈയ്യേറിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. 1968 ഒക്ടോബർ 12 ന് സൊസൈറ്റി ശ്രീകൃഷ്ണ ജനമാസ്ഥാൻ സേവാ സംഘവുമായി മസ്ജിദ് ട്രസ്റ്റ് നിയമവിരുദ്ധമായ ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കി തട്ടിയെടുത്തെന്നും ഹർജിയിൽ പറയുന്നു.

ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഹിന്ദു നിയമം അനുസരിച്ച്ദൈവത്തിൽ നിക്ഷിപ്തമായിരുന്ന സ്വത്ത് അങ്ങനെ തന്നെ തുടരുമെന്നും അവ നഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ സാധിക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

1658 ജൂലൈ 31 മുതൽ എ.ഡി 1707 മാർച്ച് 3 വരെ യുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഭരണകാലത്ത് ഹിന്ദു മതസ്ഥലങ്ങളും ക്ഷേത്രങ്ങളും തകർക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും ഹർജിയിലുണ്ട്. 1669-70 കാലഘട്ടത്തിൽ മഥുരയിലെ കത്ര കേശവ് ദേവിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തുള്ള ക്ഷേത്രം ഉൾപ്പെടെ ഔറംഗസീബിന്റെ സൈന്യം തകർത്തെന്നും ഹർജിയിൽ പറയുന്നു.
Published by: Aneesh Anirudhan
First published: September 27, 2020, 9:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading