നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഗാന്ധിജി'ക്കു നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍

  'ഗാന്ധിജി'ക്കു നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍

  പൂജ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

  pooja shakun pandey

  pooja shakun pandey

  • Last Updated :
  • Share this:
   ലഖ്‌നൗ: ഗാന്ധിജിയുടെ ചിത്രത്തിനു നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഹിന്ദുമഹാസഭായുടെ ദേശിയ സെക്രട്ടറിയായ പൂജ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ തപ്പാലില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

   മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗാന്ധി ചിത്രത്തിനുനേരെ വെടിയുതിര്‍ത്തശേഷം നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രത്തില്‍ മാലയിടുകയും ചെയ്തിരുന്നു.

   Also Read:  യുക്തി അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണ്: അഭിഷേക് സിങ്‌വി

    

   അലിഗഡില്‍ ആയിരുന്നു വിവാദസംഭവം നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിക്കുക ആയിരുന്നു. വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. ഗാന്ധിജിയുടെ 71 ാം ചരമദിനം രാജ്യം ആചരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.

   അതേസമയം, മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹിന്ദു മഹാസഭാ നേതാവ് ഹാരം അര്‍പ്പിക്കുകയും ചെയ്തു. 1948 ജനുവരി 30ന് ആയിരുന്നു നാഥുറാം ഗോഡ്‌സെ രാഷ്ട്രപിതാവിനു നേരെ നിറയൊഴിച്ചത്. ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരം അര്‍പ്പിച്ച ഹിന്ദു മഹാസഭ നേതാവ് അനുയായികള്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു.

   First published:
   )}