നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മഹാത്മാഗാന്ധിയെ വീണ്ടും കൊന്ന് ഹിന്ദു മഹാസഭ

  മഹാത്മാഗാന്ധിയെ വീണ്ടും കൊന്ന് ഹിന്ദു മഹാസഭ

  മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിക്കുകയായിരുന്നു.

  മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിക്കുന്നു

  മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിക്കുന്നു

  • Share this:
  അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഗാന്ധിജിയെ വീണ്ടും കൊന്ന് ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പുജ ശകുൻ പാണ്ഡെയാണ് മഹാത്മാ ഗാന്ധിയുടെ വധം പുനരാവിഷ്കരിച്ചത്. അലിഗഡിൽ ആയിരുന്നു വിവാദസംഭവം നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിക്കുക ആയിരുന്നു. വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായും പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ 71 ആം ചരമദിനം രാജ്യം ആചരിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

  അതേസമയം, മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹിന്ദു മഹാസഭാ നേതാവ് ഹാരം അർപ്പിക്കുകയും ചെയ്തു. 1948 ജനുവരി 30ന് ആയിരുന്നു നാഥുറാം ഗോഡ്സെ രാഷ്ട്രപിതാവിനു നേരെ നിറയൊഴിച്ചത്. ഗോഡ്സെയുടെ പ്രതിമയിൽ ഹാരം അർപ്പിച്ച ഹിന്ദു മഹാസഭ നേതാവ് അനുയായികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.

  നേരത്തെ, ശൗര്യ ദിവസ് ആയിട്ടായിരുന്നു ഹിന്ദു മഹാസഭ ജനുവരി 30 ആഘോഷിച്ചിരുന്നത്. അപ്പോഴും മധുരം വിതരണം ചെയ്യുകയും ഗോഡ്സെയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിക്കുന്ന ആഘോഷം ഇത് ആദ്യമായാണ്. രാജ്യം മുഴുവൻ മഹാത്മ ഗാന്ധി രാജ്യത്തിന് ചെയ്ത നന്മകളെ പ്രകീർത്തിക്കുമ്പോൾ ഇന്ത്യയുടെ വിഭജനത്തിന്‍റെ ഉത്തരവാദിത്തം മഹാത്മ ഗാന്ധിക്കാണെന്നാണ് ഹിന്ദു മഹാസഭ ആരോപിക്കുന്നത്.

  First published:
  )}