• HOME
 • »
 • NEWS
 • »
 • india
 • »
 • Hindu Sena | 'കാവിയെ അപമാനിച്ചാൽ കർശന നടപടി'; ജെഎൻയുവിന് ചുറ്റും പോസ്റ്ററുകൾ സ്ഥാപിച്ച് ഹിന്ദു സേന

Hindu Sena | 'കാവിയെ അപമാനിച്ചാൽ കർശന നടപടി'; ജെഎൻയുവിന് ചുറ്റും പോസ്റ്ററുകൾ സ്ഥാപിച്ച് ഹിന്ദു സേന

എല്ലാ മതങ്ങളെയും അവരുടെ മൂല്യങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. കാവിയെ അപാനിക്കുന്നവർക്കെതിരെ ശക്തമായി നടപടികളുണ്ടാകുമെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.

 • Share this:
  ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്ക് (JNU) ചുറ്റും പോസ്റ്ററുകളും കാവിക്കൊടികളും സ്ഥാപിച്ച് ഹിന്ദു സേന. രാമനവമി ദിനത്തിൽ മാംസഹാരം വിളമ്പിയെന്ന് ആരോപിച്ച് സംഘർഷമുണ്ടായ ഹോസ്റ്റലിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പോസ്റ്ററുകൾ സ്ഥാപിച്ചതിനോടൊപ്പം 'കാവിയെ' അപമാനിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും കൂടി സംഘടന നൽകിയിട്ടുണ്ട്.

  'ജെഎൻയുവിനെ കാവിവത്ക്കരിച്ചു' (Bhagwa JNU) എന്നെഴുതിയ പോസ്റ്ററുകളാണ് സർവകലാശാലയുടെ പ്രധാന കവാടത്തിന് സമീപവും മറ്റ് പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടത്. വലതുപക്ഷ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് സുർജിത് സിങ് യാദവാണ് പോസ്റ്ററുകൾ പതിച്ചതെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്‍ത പറഞ്ഞു. വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ജെഎൻയു ക്യാമ്പസിൽ കാവി സ്ഥിരമായി അപമാനിക്കപ്പെടുകയെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നവരെ താക്കീത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും ഹിന്ദിയിൽ പറയുന്നത് കേൾക്കാം. എല്ലാ മതങ്ങളെയും അവരുടെ മൂല്യങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. കാവിയെ അപാനിക്കുന്നവർ അവരുടെ പ്രവൃത്തികളിൽ മാറ്റം വരുത്തണമെന്നും ക്യാമ്പസിൽ അത്തരമൊരു സന്ദർഭം ഒരിക്കൽ കൂടിയുണ്ടായാൽ തങ്ങൾ നോക്കിയിരിക്കില്ലെന്നും അവർക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും വിഷ്ണു പറഞ്ഞു.

  അതേസമയം, ഹിന്ദു സേന സ്ഥാപിച്ച പോസ്റ്ററുകൾ ഡൽഹി പൊലീസ് പിന്നീട് നീക്കി. പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

  മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎൻയുവിൽ അടുത്തിടെ സംഘർഷം ഉടലെടുത്തിരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ദിനത്തിൽ മാംസഹാരം വിളമ്പുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ തടഞ്ഞത്. മറ്റ് വിദ്യാർഥികൾ സംഭവം ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്.

  Also read - Jodhpur High Court| ഭാര്യയ്ക്ക് അമ്മയാകണം; ജയിലിലുള്ള ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ച് കോടതി

  അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്നാണ് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദർശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലിൽ ഇന്ന് അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇടതു പക്ഷ വിദ്യാർത്ഥികൾ ആരോപിച്ചു. അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാർഥികൾക്കും പൊതുവായുള്ള നോൺ വെജിറ്റേറിയൻ ഇനങ്ങൾ ഒഴിവാക്കാനും അവർ മെസ് കമ്മിറ്റിയിൽ സമ്മര്‍ദം ചെലുത്തിയെന്നും ഇടതുപക്ഷം ആരോപിച്ചു. മെനുവിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ട്, വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നും ഇടത് വിദ്യാർഥികൾ പറഞ്ഞു.

  ജെഎൻയുവും അതിലെ ഹോസ്റ്റലുകളും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്ഥലങ്ങളാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ളതല്ലെന്നും ഇടതുപക്ഷ വിദ്യാർത്ഥികൾ പറഞ്ഞു. വ്യത്യസ്ത ശാരീരിക, സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിവിധ ഭക്ഷണ രീതികളുണ്ട്. അത് ബഹുമാനിക്കപ്പെടേണ്ടതാണ്.- അവർ പറഞ്ഞു.

  Also Read-മഹലുകളിലും കൊട്ടാരങ്ങളിലും ജീവിച്ചിരുന്നവർ ഇന്ന് കൂരകളിലും മൺകുടിലുകളിലും; പ്രതാപം മങ്ങിയ ഇന്ത്യൻ രാജകുടുംബങ്ങൾ

  എബിവിപിയുടെ ഈ പ്രവൃത്തി ജെഎൻയു പോലുള്ള ജനാധിപത്യ, മതേതര സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള വലതുപക്ഷ ഹിന്ദുത്വ നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇടതുപക്ഷം പറഞ്ഞു. ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന നീക്കങ്ങൾക്ക് വിദ്യാർത്ഥികൾ വശംവദരാകില്ലെന്നും ക്യാമ്പസിന്റെ ഉൾച്ചേരലിന് ഭീഷണിയാകുന്ന ഇത്തരം ആവർത്തിച്ചുള്ള സംഭവങ്ങൾക്കെതിരെ പോരാടുന്നത് തുടരുമെന്നും ഇടതു വിദ്യാർഥികൾ കൂട്ടിച്ചേർത്തു.

  എന്നാൽ, രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് എബിവിപി ആരോപിച്ചു.
  Published by:Naveen
  First published: