• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീണ്ടും തരൂർ; 'രാജ്യത്ത് ഹിന്ദു താലിബാനിസം തുടങ്ങിയോ എന്ന് സംശയം'


Updated: July 17, 2018, 7:23 PM IST
വീണ്ടും തരൂർ; 'രാജ്യത്ത് ഹിന്ദു താലിബാനിസം തുടങ്ങിയോ എന്ന് സംശയം'

Updated: July 17, 2018, 7:23 PM IST
തിരുവനന്തപുരം: ഹിന്ദു പാകിസ്താൻ പരാമർശത്തിൽ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുന്നതിനിടെ നിലപാട് കടുപ്പിച്ച് ശശി തരൂർ എം.പി. രാജ്യത്ത് ഹിന്ദു താലിബാനിസം തുടങ്ങിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു. തന്നോട് പാകിസ്താനിലേക്ക് പോകാൻ പറയാൻ ബി.ജെ.പിക്ക് എന്ത് അധികാരമാണുള്ളതെന്നും തരൂര്‍ ചോദിച്ചു.

യു.ഡി.എഫിന്റെ രാജ്ഭവൻ മാർച്ചിനിടെയാണ് ശശിതരൂർ ബി.ജെ.പിയെ രൂക്ഷഭാഷയിൽ കടന്നാക്രമിച്ചത്. വൈകിട്ട് തിരുവനന്തപുരത്തെ പാച്ചല്ലൂരിൽ പൊതുപരിപാടിൽ പങ്കെടുക്കാനെത്തിയ തരുരിനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കാറുണ്ട്. എന്നാൽ അത് തടയേണ്ടത് രാമായണ മാസാചരണം പോലുള്ള പരിപാടികളിലൂടെ വേണോയെന്ന് ആലോചിക്കണമെന്നും തരൂർ പറഞ്ഞു. തരൂരിനെ പിന്തുണച്ച് യുത്ത് കോൺഗ്രസും രംഗത്തെത്തി.

 
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍