• HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു യുവതിയെ വെടിവെച്ചു; പിന്നിൽ ഭർത്താവിന്‍റെ സഹോദരനെന്ന് ആരോപണം

മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു യുവതിയെ വെടിവെച്ചു; പിന്നിൽ ഭർത്താവിന്‍റെ സഹോദരനെന്ന് ആരോപണം

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു വർഷം മുമ്പാണ് അഞ്ജലിയും റിയാസും വിവാഹിതരായത്

  • Share this:
ജയ്പൂർ: മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഹിന്ദു യുവതിയ്ക്കുനേരെ അജ്ഞാതസംഘം വെടിവെച്ചു. ബുധനാഴ്ച രാവിലെ ജയ്പുരിലെ മുരളിപുര ഏരിയയിലാണ് സംഭവം. സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിന്‍റെ മൂത്ത സഹോദരനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. യുവതിയുടെ ഭർത്താവാണ് ഇക്കാര്യം ആരോപിക്കുന്നത്.

ആയുർവേദ ഉൽപന്നങ്ങൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യുന്ന അഞ്ജലി വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് നടന്നു പോകുമ്പോൾ രാവിലെ 9.30ഓടെയാണ് സംഭവം ഉണ്ടായതെന്ന് അഞ്ജലിയുടെ ഭർത്താവ് അബ്ദുൾ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു, ഓഫീസിൽ ആയിരുന്നപ്പോൾ അയൽക്കാരനാണ് ഭാര്യയ്ക്കു വെടിയേറ്റ വിവരം വിളിച്ച് അറിയിച്ചത്.

“ഞാൻ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തി, ഒരു സ്‌കൂട്ടിയിൽ രണ്ട് പുരുഷന്മാരാണ് വെടിവെച്ചതെന്ന് ഭാര്യ തന്നോട് പറഞ്ഞതായി അബ്ദുൾ ലത്തീഫ് വ്യക്തമാക്കി. അവർ പരസ്പരം സംസാരിക്കുന്നത് അവൾ കേട്ടു, അവരിൽ ഒരാൾ എന്റെ ജ്യേഷ്ഠന്റെ സുഹൃത്തായ റിയാസ് ആണെന്ന് തിരിച്ചറിഞ്ഞു, ”ലത്തീഫ് പറഞ്ഞു. എവിടെവെച്ച് വെടിവെക്കണമെന്ന് മറ്റ് പ്രതികളോട് റിയാസ് ചോദിക്കുന്നത് ഭാര്യ കേട്ടതായി ലത്തീഫ് അവകാശപ്പെട്ടു.

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു വർഷം മുമ്പാണ് അഞ്ജലിയും റിയാസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം അഞ്ജലിയുടെ മാതാപിതാക്കൾ തന്നെ സ്വീകരിച്ചിരുന്നുവെന്നും എന്നാൽ തന്റെ വീട്ടുകാർ ഒരിക്കലും അഞ്ജലിയെ അംഗീകരിച്ചില്ലെന്നും ലത്തീഫ് പറഞ്ഞു. അഞ്ജലിയെ വിവാഹം കഴിക്കുന്നത് തടയാൻ ജ്യേഷ്ഠൻ അസീസ് തന്നെ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായിട്ടുണ്ടെന്നും ഇയാൾ പറയുന്നു. “ഞങ്ങൾ അദ്ദേഹത്തിനെതിരെ സദർ പോലീസ് സ്റ്റേഷനിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പക്ഷേ എന്നോടും ഭാര്യയോടും ഉള്ള എന്റെ സഹോദരന്റെ ക്രിമിനൽ ഉദ്ദേശ്യം തടയാൻ ഒരു തരത്തിലുള്ള നടപടിയും ഉണ്ടായില്ല,” ലത്തീഫ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തിന് ശേഷം അഞ്ജലിയെ കാണാൻ ആശുപത്രിയിലെത്തിയ അഞ്ജലിയുടെ അമ്മ മകൾ ലത്തീഫുമായുള്ള ബന്ധത്തിൽ സന്തോഷവതിയാണെന്നും എന്നാൽ ലത്തീഫിന്റെ വീട്ടുകാർ അവളെ കൊല്ലാൻ ശ്രമിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. തോളിന് വെടിയേറ്റ അഞ്ജലിയെ ആദ്യം ജയ്പൂരിലെ കവന്തിയ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Published by:Anuraj GR
First published: