• HOME
 • »
 • NEWS
 • »
 • india
 • »
 • Uttar Pradesh | ചരിത്രത്തിന്റെ അവശേഷിപ്പുകൾ; മുസ്ലീം പള്ളിക്ക് പുതുജീവൻ നൽകാനൊരുങ്ങി യുപിയിലെ ഹൈന്ദവ വിശ്വാസികൾ

Uttar Pradesh | ചരിത്രത്തിന്റെ അവശേഷിപ്പുകൾ; മുസ്ലീം പള്ളിക്ക് പുതുജീവൻ നൽകാനൊരുങ്ങി യുപിയിലെ ഹൈന്ദവ വിശ്വാസികൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിക്ക് പുതുജീവൻ പകരാൻ എത്തിയിരിക്കുകയാണ് പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ

 • Share this:
  ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന, അതി സമ്പന്നമായൊരു ചരിത്രമുണ്ട് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഗൗസ്ഗാർ​ഹ് (Gausgarh) എന്ന ഗ്രാമത്തിന്. മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ (Shah Alam II) ഭരണകാലത്ത് 1760 നും 1806 നും ഇടയിൽ ഇത് ഒരു നാട്ടുരാജ്യമായിരുന്നു. 250-ലധികം വർഷങ്ങൾക്ക് ശേഷം, തകർന്ന അവസ്ഥയിലുള്ള ഒരു പള്ളി ഒഴികെ, അതിന്റെ മഹത്തായ ഭൂതകാലത്തെ ഓർമിപ്പിക്കുന്ന ഒന്നും ​ഗ്രാമത്തിൽ അവശേഷിച്ചിരുന്നില്ല. ഇപ്പോൾ ഈ ഗ്രാമത്തിൽ മുസ്ലീങ്ങളില്ല. 1940 മുതൽ പള്ളിയിൽ പ്രാർത്ഥനകളും നടന്നിട്ടില്ല. എന്നാലിപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളിക്ക് പുതുജീവൻ പകരാൻ എത്തിയിരിക്കുകയാണ് പ്രദേശത്തെ ഏതാനും ഹൈന്ദവ വിശ്വാസികൾ.

  നിലവിലെ ഗ്രാമപ്രധാന്റെ ഭർത്താവ് കൂടിയായ സാമൂഹിക പ്രവർത്തകൻ ചൗധരി നീരജ് റോഡാണ് പള്ളി പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. "പണ്ട് ഈ പ്രദേശത്തിനുണ്ടായിരുന്ന പ്രാധാന്യം തെളിയിക്കാൻ അവശേഷിക്കുന്ന ഒരേയൊരു പൈതൃകമായതിനാൽ ഈ പള്ളി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും ഏകകണ്ഠമായ അഭിപ്രായം. വിവിധ ഗ്രാമങ്ങളിൽ നിന്ന് ധാരാളം മുസ്ലീങ്ങൾ ഈ സ്ഥലം സന്ദർശിക്കാറുണ്ട്. ഞങ്ങൾ ഇതൊരു മത തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയും ആവിഷ്കരിച്ചു വരികയാണ്'', ചൗധരി നീരജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് സ്ഥലം അളക്കാൻ പ്രദേശവാസികൾ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

  ​ഗ്രാമത്തിലെ പല ഒഴിഞ്ഞ ഭൂപ്രദേശങ്ങളും കൈയേറ്റം ചെയ്യുപ്പെട്ടതായും പ്രദേശവാസികൾ പറയുന്നു. "പള്ളിയുമായി ഭൂമി ഒരു കർഷകന്റെ കൈവശം ഇരിപ്പുണ്ടെന്നു മനസിലായാൽ, അവരുമായി ചർച്ച നടത്തിയതിന് ശേഷം അത് വിട്ടുനൽകുമെന്ന് ഞങ്ങൾ ഉറപ്പാക്കും. ഈ പള്ളി സംരക്ഷിക്കപ്പെടണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. രാജ്യത്തെ സാമുദായിക സൗഹാർദം ഊന്നിപ്പറഞ്ഞു കൊണ്ട് നമുക്കെല്ലാവർക്കും ഈ പള്ളി ഒരു മാതൃകയാക്കാം.." പ്രദേശത്തെ കർഷകനായ സഞ്ജയ് ചൗധരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  Also Read-Agnipath Protest| കേന്ദ്ര പൊലീസ് സേനയിലും അസം റൈഫിൾസിലും 10% സംവരണം; പ്രായപരിധിയിൽ ഇളവ്; അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ

  ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, ഖാദിർ (Qadir) ഈ പ്രദേശത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൊട്ടാരത്തിനുള്ളിലാണ് മസ്ജിദ് നിർമ്മിച്ചത്. എന്നിരുന്നാലും, കാലക്രമേണ, കൊട്ടാരം ഇല്ലാതാകുകയും പള്ളിയുടെ അവശിഷ്ടങ്ങൾ മാത്രം ബാക്കിയാകുകയും ചെയ്തു. "നജീബ്-ഉദ്-ദൗലയുടെ (Najeeb-Ud-Daula) ചെറുമകനായിരുന്നു ഖാദിർ. ഡൽഹി ഉപരോധസമയത്തും ഡൽഹി കൊള്ളയടിക്കപ്പെട്ടപ്പോഴും, ഷാ ആലം രണ്ടാമനെ പീഡിപ്പിക്കുകയും അന്ധനാക്കുകയും ചെയ്തതിലൂടെ അദ്ദേഹം കുപ്രസിദ്ധനായി'', 1857 - ലിവിംഗ് ഹിസ്റ്ററി (1857 - Living History) എന്ന പുസ്തകത്തിന്റെ രചയിതാവ് അമിത് പഥക് (Amit Pathak) പറഞ്ഞു.

  30 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള വാർത്ത മുൻപ് പുറത്തു വന്നിരുന്നു. അമേരിക്കയിലെ വെർജീനിയയിൽ ആയിരുന്നു സംഭവം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സ്വാമിനാരായൻ ഗഡി സൻസ്താനാണ് പള്ളി വിലയ്ക്ക് വാങ്ങിയത്.
  Published by:Jayesh Krishnan
  First published: