• HOME
 • »
 • NEWS
 • »
 • india
 • »
 • Ashtur Jathra | ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തുചേർന്ന് ആഘോഷമാക്കി കർണാടകയിലെ അഷ്ടൂർ ജത്ര

Ashtur Jathra | ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തുചേർന്ന് ആഘോഷമാക്കി കർണാടകയിലെ അഷ്ടൂർ ജത്ര

മേളയിൽ പങ്കെടുക്കാൻ ബിദറിനടുത്തുള്ള അഷ്ടൂരിൽ വിവിധ മതങ്ങളിൽപ്പെട്ട നിരവധി ഭക്തരാണ് എത്തിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും സാഹോദര്യത്തോടെ പങ്കെടുക്കുന്ന മഹത്തായ ഒരു ആഘോഷമാണിത്.

 • Share this:
  ബെലഗവി: മതസാഹോദര്യത്തിന്റെ മഹത്തായ പ്രദർശനം എന്ന് വിശേഷിപ്പിക്കാവുന്ന, ബിദറിലെ പ്രശസ്തമായ ഹിന്ദു മേളയായ അഷ്ടൂർ ജാത്രയിൽ (Ashtur jathra) പങ്കെടുക്കാൻ ധാരാളം ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തു ചേർന്നു. സംസ്ഥാനത്തെ ഹിന്ദു (Hindu) ഉത്സവങ്ങളിൽ നിന്ന് മുസ്ലീങ്ങളെ (Muslim) അകറ്റി നി‍ർത്താൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുയരുന്ന സമയത്താണ് ഇങ്ങനെയൊരു ആഘോഷം.

  ഹിന്ദു ഭക്തർ അല്ലാമ പ്രഭുവിന് പ്രാർത്ഥനകൾ നടത്തി. മുസ്ലീങ്ങൾ അഹമ്മദ് ഷാ വാലിയെ നമസ്ക്കരിച്ചു. അഷ്ടൂരിലെ ഒരേ സ്ഥലത്താണ് പ്രാർത്ഥനകളും പൂജകളും നടന്നത്. കോവിഡിനെ തുട‍ർന്ന് രണ്ട് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ ഹിന്ദു-മുസ്ലിം ജാത്ര നടന്നത്. ബുധനാഴ്ച സമാപിച്ച മേളയിലും സാംസ്കാരിക പരിപാടികളിലും ദീപോത്സവത്തിലും സംഗീത പരിപാടികളിലും നാനാജാതി മതസ്ഥർ പങ്കെടുത്തു.

  മേളയിൽ പങ്കെടുക്കാൻ ബിദറിനടുത്തുള്ള അഷ്ടൂരിൽ വിവിധ മതങ്ങളിൽപ്പെട്ട നിരവധി ഭക്തരാണ് എത്തിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും സാഹോദര്യത്തോടെ പങ്കെടുക്കുന്ന മഹത്തായ ഒരു ആഘോഷമാണിത്. ‌“ജാതിയും മതവും നോക്കാതെ, ആളുകൾ ഒരേ സ്ഥലത്ത് പ്രാർത്ഥനകൾ നടത്തുന്നു. ഭക്തർക്കിടയിൽ വിവേചനമില്ല, വ‍ർഷങ്ങൾ പഴക്കമുള്ള ഈ പാരമ്പര്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇക്കാലത്തും ഇവിടെ പ്രസാദം ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സ്വീകരിക്കുന്നു. ഭക്തർ ഭജനകളിലും കവാലികളിലും പ്രസംഗങ്ങളിലും ഒരുപോലെ പങ്കെടുക്കുന്നു” ജാത്രയിൽ പങ്കെടുത്ത ഒരു ഭക്തൻ പറഞ്ഞു.

  Also Read- India-Nepal Train | ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ആദ്യമായി പാസഞ്ച‍ർ ട്രെയിൻ; ഏപ്രിൽ 2ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

  ഹസ്രത്ത് സുൽത്താൻ അഹമ്മദ് ഷാ വാലിയുടെ ശവകുടീരത്തിനും അല്ലാമ പ്രഭു ദേവരുവിനും ഭക്തർ നൈവേദ്യവും പഴങ്ങളും സമർപ്പിക്കുന്നു. ഹസ്രത്ത് സുൽത്താൻ അഹമ്മദ് ഷാ വാലിയുടെ ജന്മദിനം കൂടിയാണ് ഈ ദിവസം ആഘോഷിക്കുന്നതെന്ന് ഭക്തർ വിശ്വസിക്കുന്നു. കോവിഡിനെ തുട‍ന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മേള നടന്നതിനാൽ ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

  മേളയിൽ നിരവധി സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദീപോത്സവമായിരുന്നു മേളയുടെ പ്രധാന ആക‍ർഷണം. തുടർന്ന് പ്രമുഖ സംഗീതജ്ഞർ അവതരിപ്പിച്ച ഭജനയും ഖവാലിയുമുണ്ടായിരുന്നു. മൂന്ന് രാത്രികളിലും നടന്ന വിവിധ പരിപാടികളിലും ആചാരങ്ങളിലും സാംസ്കാരിക ഘോഷയാത്രകളിൽ ഭക്തർ പങ്കെടുത്തു.

  Also Read- DMK | സോണിയ മുതല്‍ യെച്ചൂരി വരെ ; ഡല്‍ഹിയിലെ DMK ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിര

  രണ്ടാഴ്ച മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ, തീരദേശ കർണാടകയിലെ മുസ്ലീം വ്യാപാരികൾ ഇതിൽ പ്രതിഷേധിച്ച് കടകൾ അടച്ചിട്ടു. എന്നാൽ ഇതിനെ തുടർന്നുണ്ടായ പ്രത്യാഘാതം വളരെ വലുതാണ്. ഇപ്പോൾ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ മുസ്ലീം വിഭാഗക്കാർ നടത്തുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ആരാധനാലയങ്ങളുടെ പരിസരങ്ങളിലും ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുമാണ് മുസ്ലീം വിഭാഗത്തിലുള്ളവർക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.

  മുസ്ലീം കച്ചവടക്കാർക്ക് ആദ്യം വിലക്ക് ഏർപ്പെടുത്തിയത് ശിവമോഗയിലാണ്. ഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് മുസ്ലീം കടയുടമകൾക്ക് ടെൻഡർ നൽകേണ്ടതില്ലെന്ന് ചരിത്രപ്രസിദ്ധമായ കോട്ടെ മാരികാംബ ജാത്രത്തിന്റെ സംഘാടക സമിതി തീരുമാനിച്ചു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് മാത്രമേ സ്റ്റാൾ തുറക്കാൻ അനുവാദമുള്ളൂ.
  Published by:Rajesh V
  First published: