• HOME
 • »
 • NEWS
 • »
 • india
 • »
 • Muharram | രാജസ്ഥാനിൽ വർഗീയ സംഘർഷ പ്രദേശത്ത് മുഹറം ഘോഷയാത്രയ്ക്കിടെ തീപിടുത്തം; രക്ഷകരായി ഹിന്ദു കുടുംബം

Muharram | രാജസ്ഥാനിൽ വർഗീയ സംഘർഷ പ്രദേശത്ത് മുഹറം ഘോഷയാത്രയ്ക്കിടെ തീപിടുത്തം; രക്ഷകരായി ഹിന്ദു കുടുംബം

ഉദയ്പൂരിലെ മോച്ചിവാഡ തെരുവില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് ഘോഷയാത്രക്കിടെ താസിയക്ക് തീ പിടിച്ചത്. 25 അടി ഉയരമുള്ള താസിയയുടെ മുകള്‍ഭാഗത്താണ് തീപിടിച്ചത്.

 • Last Updated :
 • Share this:
  ഉദയ്പൂരില്‍ (Udaipur) മുഹറം (Muharram ) ഘോഷയാത്രയ്ക്കിടെ 'താസിയ'ക്ക് (tazia) തീപിടിച്ചു. രക്ഷകരായത് ഹിന്ദു കുടുംബം. ഒരു മാസം മുമ്പ് മുസ്ലീം മതസ്ഥരായ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ കടയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് സംഭവം നടന്നത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശം സംഘർഷഭരിതമായിരുന്നു.

  ഉദയ്പൂരിലെ മോച്ചിവാഡ തെരുവില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് ഘോഷയാത്രക്കിടെ താസിയക്ക് തീ പിടിച്ചത്. 25 അടി ഉയരമുള്ള താസിയയുടെ മുകള്‍ഭാഗത്താണ് തീപിടിച്ചത്.

  എന്നാല്‍ താസിക്ക് തീപിടിച്ചത് വിശ്വാസികള്‍ ആദ്യം അറിഞ്ഞിരുന്നില്ല. തെരുവിലെ വീടിന്റെ മുകളില്‍ നിന്ന്‌ ഘോഷയാത്ര കണ്ടുകൊണ്ടിരുന്ന ഹിന്ദു കുടുംബമാണ് ആദ്യം
  തീ പടരുന്നത് കണ്ടത്. തുടർന്ന് നാട്ടുകാര്‍ ചേർന്ന് തീ അണക്കാന്‍ താസിയക്ക് മുകളിലേക്ക് വെള്ളം ഒഴിക്കുകയായിരുന്നു.

  തെരുവിലെ താമസക്കാരായ ആശിഷ് ചോവാഡിയയും രാജ്കുമാര്‍ സോളങ്കിയും അവരുടെ കുടുംബാംഗങ്ങളും ബാല്‍ക്കണിയില്‍ നിന്ന് തീ അണക്കുന്നതിനായി വെള്ളം ഒഴിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. വലിയൊരു അപകടം ഒഴിവാക്കുക മാത്രമല്ല, മറിച്ച് സാമുദായിക സൗഹാര്‍ദത്തിന്റെ ഉദാഹരണം കൂടിയാണിത്.

  also read: ജഗ്ദീപ് ധൻകർ പതിനാലാമത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

  അതേസമയം, 'ഈ സംഭവം എല്ലാവരുടെയും ഹൃദയം കീഴടക്കിയതായി' ജില്ലാ കളക്ടര്‍ താരാ ചന്ദ് മീണ പറഞ്ഞു.

  ഷോര്‍ട്ട് സര്‍ക്യൂട്ടോ സുഗന്ധമുണ്ടാകാന്‍ പുകയ്ക്കുന്ന വസ്തുക്കളില്‍ നിന്നുള്ള തീപ്പൊരി മൂലമോ ആകാം തീ പടര്‍ന്നതെന്ന് ഡെപ്യൂട്ടി എസ്പി (ഈസ്റ്റ്) ശിപറ രജാവത്ത് പറഞ്ഞു. തീ അണച്ച ഹിന്ദു കുടുംബത്തിന് ചടങ്ങിൽ പങ്കെടുത്തിരുന്ന മുസ്ലീങ്ങള്‍ കയ്യടിച്ച് നന്ദി പറഞ്ഞെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 28 ന് കനയ്യ ലാല്‍ കൊല്ലപ്പെട്ട മാല്‍ ദാസ് തെരുവിന് സമീപമാണ് മോച്ചിവാഡ തെരുവെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.

  see also: നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? സാധ്യതകൾ എന്തൊക്കെ?

  റിയാസ് അത്താരി, ഗൗസ് മുഹമ്മദ് എന്നിവർ ചേർന്നാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം, ലാലിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയുമായി ഇരുവരും ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിന് തലവെട്ടിയെന്നാണ് ഇവര്‍ വീഡിയോയില്‍ പറഞ്ഞത്.

  പ്രവാചക നിന്ദയുടെ പേരില്‍ ബിജെപി പുറത്താക്കിയ മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്.
  കനയ്യലാല്‍ ശര്‍മയെ പിന്തുണയ്ക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

  സംഭവത്തെ തുടര്‍ന്ന്ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനിന്നിരുന്നത്.പ്രദേശത്ത് 600 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും യുവാക്കള്‍ വധഭീഷണി മുഴക്കിയിരുന്നു.
  Published by:Amal Surendran
  First published: