ഇനി ആരും വെളുത്തവരാകണ്ട; തിളങ്ങുന്നവരാകാം; ഫെയർ ആൻഡ് ലവ് ലി പേരുമാറ്റി

ഇരുണ്ട നിറമുള്ള ത്വക്കുമായി ബന്ധപ്പെട്ട് നെഗറ്റീവ് പരാമർശങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ക്രീമിനിറെ പേരുമാറ്റി ഹിന്ദുസ്ഥാൻ യൂണിലിവർ രംഗത്തെത്തിയത്.

News18 Malayalam | news18
Updated: July 2, 2020, 9:22 PM IST
ഇനി ആരും വെളുത്തവരാകണ്ട; തിളങ്ങുന്നവരാകാം; ഫെയർ ആൻഡ് ലവ് ലി പേരുമാറ്റി
News 18
  • News18
  • Last Updated: July 2, 2020, 9:22 PM IST
  • Share this:
ന്യൂഡൽഹി: സുന്ദരിയും സുന്ദരനുമാകാനുള്ള ഇന്ത്യൻ യുവത്വത്തിന്റെ പേര് ആയിരുന്നു ഫെയർ ആൻഡ് ലവ് ലി. ഫെയർ ആൻഡ് ലവ് ലി സ്കിൻ ക്രീം ഉപയോഗിച്ച് ആത്മവിശ്വാസം വർദ്ധിക്കുന്നതും ഉന്നതവിജയം നേടുന്നതും വലിയ ജോലി സ്വന്തമാക്കുന്നതുമെല്ലാം പരസ്യത്തിൽ നിറഞ്ഞിരുന്നു.

എന്നാൽ, ഈ അടുത്ത കാലത്തെന്നല്ല കുറച്ചു കാലമായി ഫെയർ ആൻഡ് ലവ് ലി എന്ന പേര് വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കാരണം, വെളുത്ത തൊലിയാണ് സൗന്ദര്യമെന്ന സ്കിൻ ക്രീം പരസ്യത്തിലെ വാചകങ്ങൾ തന്നെ. വിമർശനങ്ങളുടെ അവസാനം ക്രീമിന്റെ പേര് മാറ്റാൻ ഫെയർ ആൻഡ് ലവ് ലി തീരുമാനിച്ചിരിക്കുകയാണ്. ഗ്ലോ ആൻഡ് ലവ് ലി എന്നാണ് പുതിയ പേര്.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

പുരുഷൻമാർക്കുള്ള ക്രീമിനെ ഗ്ലോ ആൻഡ് ഹാൻഡ്സം എന്നും പേരുമാറ്റിയതായി ഹിന്ദുസ്ഥാൻ യൂണിലിവർ അറിയിച്ചു. ഇരുണ്ട നിറമുള്ള ത്വക്കുമായി ബന്ധപ്പെട്ട് നെഗറ്റീവ് പരാമർശങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ക്രീമിനിറെ പേരുമാറ്റി ഹിന്ദുസ്ഥാൻ യൂണിലിവർ രംഗത്തെത്തിയത്.

കുറച്ചു കാലങ്ങൾക്ക് മുമ്പ് ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ പ്രസിഡന്റ് സണ്ണി ജെയിൻ ഒരു പ്രസ്താവന ഇറക്കിയിരുന്നു, അത് ഇങ്ങനെയാണ്, "സൗന്ദര്യത്തിന്റെ നാനാത്വം ആഘോഷിക്കുന്നതിനും എല്ലാ നിറത്തിലുമുള്ള ത്വക്കുകൾക്ക് ശ്രദ്ധ നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഴകുള്ളത്, വെളുത്തത്, പ്രകാശിക്കുന്നത് എന്ന ഒറ്റ രീതിയിലുള്ള സൗന്ദര്യ സങ്കൽപം ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത് പരിഹരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഭാഷ മാറ്റാനും ഞങ്ങൾ ആഗ്രഹിക്കുന്നു" - ഏതായാലും അത് മാറിയിരിക്കുകയാണ്. വെളുത്തവർക്ക് മാത്രമാണ് സൗന്ദര്യമുള്ളതെന്ന സങ്കൽപം.
First published: July 2, 2020, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading