• HOME
 • »
 • NEWS
 • »
 • india
 • »
 • Salman Khurshid | ഹിന്ദുത്വത്തെ ഐ.എസ് ഭീകരതയുമായി താരതമ്യപ്പെടുത്തി; സല്‍മാന്‍ ഖുര്‍ഷിദിന്റെ 'സണ്‍റൈസ് ഓവര്‍ അയോധ്യ' വിവാദത്തില്‍

Salman Khurshid | ഹിന്ദുത്വത്തെ ഐ.എസ് ഭീകരതയുമായി താരതമ്യപ്പെടുത്തി; സല്‍മാന്‍ ഖുര്‍ഷിദിന്റെ 'സണ്‍റൈസ് ഓവര്‍ അയോധ്യ' വിവാദത്തില്‍

ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് പുസ്തകത്തിനെതിരെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ (Salman Khurshid) പുതിയ പുസ്തകമായ സണ്‍റൈസ് ഓവര്‍ അയോധ്യയില്‍ (Sunrise Over Ayodhya) ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്ന് പരാതി. ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് പുസ്തകത്തിനെതിരെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി (Complaint) നല്‍കിയത്.

  പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഹിന്ദുത്വത്തെ ബഹുമാനിക്കുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

  പുസ്തകത്തില്‍ ഐഎസ് പരാമര്‍ശിക്കപ്പെട്ട ഖണ്ഡിക ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അമിത് മാളവ്യ 'കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ഷിദ് തന്റെ പുതിയ പുസ്തകത്തില്‍ ഹിന്ദുത്വം ഐസിസ്, ബിക്കോ ഹറാം തുടങ്ങിയ ജിഹാദിസ്റ്റ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് സമാനമാണെന്ന് എഴുതിയെന്ന് ട്വീറ്റ് ചെയ്തു.

  ഇസ്ലാമിക ജിഹാദിന് തുല്യതയും മുസ്ലീമകളുടെ വോട്ടുകള്‍ നേടാനും വേണ്ടി കാവി ഭീകരത എന്ന പദം സൃഷ്ടിച്ച ഒരാളില്‍ നിന്ന് നമുക്ക് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടന്നത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വാക്കുകളും ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

  ജെസിക്ക ലാല്‍ കൊലപാതകവുമായി താരതമ്യപ്പെടുത്തിയായിരുന്നു അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ ചിദംബരം പരാമര്‍ശിച്ചത്. ചിദംബരത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

  ഇന്ത്യയിലെ, മുന്‍ വിദേശകാര്യ മന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ ഉത്തര്‍പ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

  എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം 2 കോടി രൂപ

  ന്യൂഡൽഹി: കോവിഡ് (Covid-19) കാരണം നിർത്തിവച്ചിരുന്ന എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (MPLADS)) പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം (Union Cabinet) തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി മാസങ്ങൾക്കായി രണ്ടു കോടി രൂപയും അടുത്ത വർഷം മുതൽ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നൽകും. രണ്ട് ഘട്ടമായി 2.5 കോടി വീതമായിരിക്കും 2023 മുതൽ നൽകുക.

  രണ്ടു ഘട്ടമായി നൽകുന്ന എം പി ഫണ്ട് വിതരണം കഴിഞ്ഞ വർഷം കോവിഡ് മൂലമുണ്ടായ അധികച്ചെലവുകൾ നേരിടാനായി രണ്ടു വർഷത്തേക്ക് നിർത്തിവച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ ബാക്കി മാസങ്ങളിലേക്ക് രണ്ട് കോടി രൂപ നൽകി ഫണ്ട് തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. 15ാം ധനകാര്യ കമ്മീഷന്റെ കാലാവധി കണക്കാക്കിയാണ് 2025-26 വരെയായി നിശ്ചയിച്ചത്.

  Also Read- കാടിന്റെ സര്‍വ്വവിജ്ഞാനകോശം;പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ നഗ്നപാദയായി എത്തി തുളസി ഗൗഡ

  ഇതിനായി 17,417 കോടി രൂപ ചെലവു വരും. ഈ വർഷം 1583.5 കോടി രൂപയാണ് ചെലവ്. 2022-23 തൊട്ട് 2025-26 വരെ യഥാക്രമം 3965 കോടി, 3958.5 കോടി, 3955 കോടി, 3955 കോടി എന്നിങ്ങനെയായിരിക്കും ചെലവുണ്ടാവുക.

  Also Read- Tamil Nadu Rain| തമിഴ്നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ; 9 ജില്ലകളിൽ സ്കൂളുകൾ അടച്ചു

  രാജ്യത്തു കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ എം പി ഫണ്ട്​ വിതരണം നിർത്തിവെച്ചത്​. ഇതിനെതിരെ പാർലമെന്‍റ്​ അംഗങ്ങളിൽ നിന്നടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. 2019 ആദ്യം ഫണ്ട്​ വിതരണം ചെയ്​തതിന്​ ശേഷം പിന്നീട്​ തുക നൽകിയിരുന്നില്ല. എന്നാൽ തുക ഇനി മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
  Published by:Karthika M
  First published: