നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Indian Akshay Urja Day 2021: ഊർജ വിഭവങ്ങൾ കുറയുന്നു; ഭൂമിയെ രക്ഷിക്കാൻ സുസ്ഥിര ഊർജ്ജത്തിലേക്ക് ചുവടുമാറ്റാം

  Indian Akshay Urja Day 2021: ഊർജ വിഭവങ്ങൾ കുറയുന്നു; ഭൂമിയെ രക്ഷിക്കാൻ സുസ്ഥിര ഊർജ്ജത്തിലേക്ക് ചുവടുമാറ്റാം

  ഊര്‍ജ്ജ ദിവസം എന്നതിനപ്പുറം ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കൂടിയാണ്

  . (Representational Image: Shutterstock)
Indian Akshay Urja Day 2021: It is an awareness campaign aimed at enlightening the masses about the benefits of renewable energy resources in their lives as well as that of our blue planet
TRENDING DESK
LAST UPDATED:
AUGUST 20, 2021, 07:30 IST
FOLLOW US ON:
FacebookTwitterInstagramTelegramGoogle News

  . (Representational Image: Shutterstock) Indian Akshay Urja Day 2021: It is an awareness campaign aimed at enlightening the masses about the benefits of renewable energy resources in their lives as well as that of our blue planet TRENDING DESK LAST UPDATED: AUGUST 20, 2021, 07:30 IST FOLLOW US ON: FacebookTwitterInstagramTelegramGoogle News

  • Share this:
   ഭൂമിയിലെ വിഭവങ്ങള്‍ വളരെ ഞെട്ടിക്കുന്ന വേഗതയില്‍ ശോഷിച്ച് വരികയാണ്. നമ്മുടെയൊക്കെ ജീവതം ഇത്തരം വിഭവങ്ങളുടെ മേല്‍ കൂടുതലായി അവലംബിച്ചിരിക്കുന്നത് കാരണം അവ നമ്മെ അലസരാക്കി മാറ്റിയിട്ടുണ്ട് എന്നതാണ് വസ്തുത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘടനകള്‍ മനുഷ്യരെ കൂടുതലായി റിന്യൂവബ്ള്‍ എനര്‍ജി (സുസ്ഥിര ഊര്‍ജ്ജം) ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റാനുള്ള പരിശ്രമത്തിലാണ്. അത്തരമൊരു ശ്രമമാണ് അക്ഷയ് ഊര്‍ജ്ജ ദിവസ്.

   ഇന്ത്യ 2004 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 ലോക അക്ഷയ് ഊര്‍ജ്ജ ദിവസമായി ആഘോഷിക്കുന്നുണ്ട്. ഊര്‍ജ്ജ ദിവസം എന്നതിനപ്പുറം ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കൂടിയാണ് ഈ ദിവസം. ആളുകള്‍ക്കിടയില്‍ റിന്യൂവബ്ള്‍ എനര്‍ജി ഉപയോഗിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്താന്‍ നിരവധി ക്യാംപെയ്‌നുകള്‍ ഈ ദിവസം സംഘടിപ്പിക്കപ്പെടുന്നു. ഇതുവഴി എങ്ങനെ ഈ നീല ഗ്രഹത്തെ രക്ഷിക്കാം എന്നും ആളുകളെ ഈ ദിവസം പറഞ്ഞ് മനസ്സിലാക്കുന്നു.

   മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന്‍ സിംഗായിരുന്നു ആദ്യമായി അക്ഷയ് ഊര്‍ജ്ജ ദിവസം ആഘോഷിച്ചത്. ഇന്ത്യന്‍ മിനിസ്ട്രി ഫോര്‍ ന്യൂ ആന്റ് റിന്യൂവബ്ള്‍ എനര്‍ജി സോഴ്‌സസിന്റെ (MNRE) ആഭിമുഖ്യത്തിലായിരുന്നു ഈ പദ്ധതി തുടങ്ങിയത്. ഈ ദിവസം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12000 വിദ്യാര്‍ത്ഥികള്‍ ഹരിതോര്‍ജ്ജം ഉപയോഗിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നടത്താന്‍ മനുഷ്യ ചങ്ങല രൂപീകരിച്ചിരുന്നു.

   ഇന്ത്യയിലെ ഭാവി തലുമുറയെ ഈ വിഷയത്തെ കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് പ്രധാനമായും ഈ ക്യാംപെയ്ന്‍ സ്‌കൂകളുകളിലും കോളേജുകളിലുമാണ് നടത്താറ്. വിശേഷ ദിവസത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ ഈ ദിവസം ക്വിസ് മത്സങ്ങള്‍, ചിത്രവര മത്സരം, ഡിബേറ്റുകള്‍, സാംസ്‌കാരിക പരിപാടികള്‍, റാലികള്‍, പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കല്‍, മുദ്രാവാക്യം എഴുതല്‍ തുടങ്ങി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 2012 ലെ അക്ഷയ് ഊര്‍ജ്ജ ദിവസം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബാറ്ററിയിലോടുന്ന ബൈക്കുകള്‍ ഉപയോഗിച്ച് റാലി സംഘടിപ്പിച്ചിരുന്നു.

   റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ്. അതേസമയം ഇന്ത്യ ഏറ്റവും കൂടുതല്‍ റിന്യൂവബ്ള്‍ എനര്‍ജി ഉപയോഗിക്കുന്ന രാജ്യം കൂടിയാണ്. ഇന്ത്യയില്‍ ആവശ്യമായ മൊത്തം 373GW ഊര്‍ജ്ജത്തിന്റെ 136GW ഊര്‍ജ്ജവും പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഹരിത വിഭവങ്ങള്‍ ഉപയോഗിച്ച് 225GW ഊര്‍ജ്ജം നിര്‍മ്മിക്കാനാണ് ഇന്ത്യ ഇപ്പോള്‍ പദ്ധതിയിടുന്നത്. കൂടാതെ, റിന്യൂവബ്ള്‍ എനര്‍ജ്ജിക്കായി ഒരു മന്ത്രാലയം തന്നെയുള്ള ലോകത്തെ ഏക രാജ്യമാണ് ഇന്ത്യ.
   Published by:Jayashankar AV
   First published:
   )}