നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഭാഗ്യം തുണയായ അച്ഛനും മകനും'; കർണാടക മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മെ എത്തുമ്പോൾ ആവർത്തിക്കുന്ന ചരിത്രം

  'ഭാഗ്യം തുണയായ അച്ഛനും മകനും'; കർണാടക മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മെ എത്തുമ്പോൾ ആവർത്തിക്കുന്ന ചരിത്രം

  പിതാവ് എസ് ആർ ബെമ്മെയും മകൻ ബസവരാജ് എസ് ബൊമ്മെയും നാടകീയമായാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് എന്നത് തീർത്തും യാദൃശ്ചികമായിരിക്കാം. പക്ഷെ ചരിത്രം ആവർത്തിക്കുകയാണ്.

  ബസവരാജ് എസ് ബൊമ്മെ

  ബസവരാജ് എസ് ബൊമ്മെ

  • Share this:
   ഡി പി സതീഷ്

   2008 ന്റെ തുടക്കം ബസവരാജ് എസ് ബൊമ്മെക്ക് ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. പിതാവും മുൻ മുഖ്യമന്ത്രിയുമായ എസ് ആർ ബൊമ്മെയുടെ മരണവും തന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡിലെ ഭിന്നതകളും ബസവരാജിനെ അലട്ടിയിരുന്നു.

   കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കേറാനായിരുന്ന ബസവരാജക്ക് താൽപര്യം എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. തന്റെ ആദർശങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും യോജിച്ച പാർട്ടി കോൺഗ്രസാണെന്ന് ബസവരാജ് കരുതിയിരുന്നു. എന്നാൽ കർണ്ണാടക കോൺഗ്രസ് പ്രസിഡന്റായിരുന്ന മല്ലിഖാർജുന ഖാർഗെക്ക് ബസവരാജയെ പാർട്ടിയിൽ എടുക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു.

   Also Read- Basavaraj Bommai| കർണാടകയിൽ ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രി

   അനുയോജ്യമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ അൽപ്പം കാത്തിരുന്ന ശേഷമാണ് അദ്ദേഹം ബിഎസ് യെദ്യൂരപ്പയുടെ വാതിലിൽ മുട്ടുന്നത്. ബിജെപിയിലെ ശക്തനും വീണ്ടും മുഖ്യമന്ത്രിയായി ഗൗഡയുടെ ‘വഞ്ചനക്ക്’ പ്രതികാരം ചെയ്യണമെന്നും അതിയായി ആഗ്രഹിച്ചിരുന്ന യെദ്യൂരപ്പ ബസവരാജിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ബിജെപി ടിക്കറ്റിൽ ഷിമോഗയിൽ നിന്നും അദ്ദേഹത്തെ മത്സരിപ്പിക്കുകയും ചെയ്തു.

   ബസവരാജിനെ സബന്ധിച്ച് വലിയൊരു തീരുമാനം ആയിരുന്നു അത്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ ജലവകുപ്പ് മന്ത്രിയാക്കുകയും ചെയ്തു. പിന്നാലെ യെദ്യൂരപ്പയുടെ വിശ്വസ്തനായി ബസവരാജ് മാറി. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം യെദ്യൂരപ്പക്ക് ഒപ്പം നിലയുറപ്പിച്ചു. എന്നാൽ 2012 ൽ യെദ്യൂരപ്പ കെ ജെ പി എന്ന പാർട്ടി രൂപീകരിച്ച് പുറത്ത് പോയ സമയത്ത് അദ്ദേഹം ബിജെപി യിൽ തന്നെ തുടർന്നു.

   Also Read- ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി; ലിംഗായത്തുകളെ പിണക്കാതെ ബിജെപി; യെഡിയൂരപ്പയെയും

   ഇതേ തുടർന്ന് യെദ്യൂരപ്പയുടെ അനുകൂലികൾ ബസവരാജിനെ വഞ്ചകൻ എന്ന് പോലും വിളിച്ചിരുന്നു. തന്ത്രശാലിയായ രാഷ്ട്രീയക്കാരനായ എസ് ആർ ബൊമ്മെയുടെ മകന് യെദ്യൂരപ്പയുടെ പാർട്ടിയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബിജെപിയിൽ തന്നെ തുടർന്ന അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഒരു വർഷത്തിന് ശേഷം പരാജിതനായ യെദ്യൂരപ്പ വീണ്ടും ബിജെപി യിൽ തിരിച്ചെത്തി.

   പലരും കരുതിയിരുന്നത് ബസവരാജുമായി യെദ്യൂരപ്പക്ക് മികച്ച ബന്ധം തുടർന്ന് ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ ഇവർ വീണ്ടും ഒന്നിച്ചു. എച്ച് ഡി കുമാരസ്വാമി നേതൃത്വം നൽകുന്ന ജെഡിഎസും കോൺഗ്രസും ചേർന്നുള്ള 2019 ലെ സർക്കാരിനെ മറിച്ചിടാൻ യെദ്യൂരപ്പക്ക് എല്ലാ പിന്തുണയുമായി ബസവരാജും ഉണ്ടായിരുന്നു.

   ബിഎസ് യെദ്യൂരപ്പ സർക്കാരിൽ ബസവരാജക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചു. യെദ്യൂരപ്പക്ക് ഒപ്പം ഒരു നിഴലായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും ബസവരാജിന്റെ അഭിപ്രായവും യെദ്യൂരപ്പ തേടുമായിരുന്നു. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തിയപ്പോഴും അദ്ദേഹം തന്നിലേക്ക് മാധ്യമങ്ങളുടെയും മറ്റും അമിതമായ ശ്രദ്ധ വരാതെ നോക്കിയിരുന്നു. ഇത് തന്നെയാണ് ഇന്ന് ബസവരാജിന് നേട്ടമായി മാറിയതും.

   മുഖ്യമന്ത്രി സ്ഥാനത്തിനായി പലരും സ്വാധീനം ചെലുത്തിയപ്പോഴും ബസവരാജ ബൊമ്മൈ നിശബ്ദമായിരിക്കാൻ കാരണവും യെദ്യൂരപ്പക്ക് തന്നിലുള്ള വിശ്വാസം കാരണമായിരിക്കാം. അത് ശരിയാണെന്ന് പ്രഖ്യാപനം തെളിയിക്കുകയും ചെയ്തു. ആർഎസ്എസ് പശ്ചാത്തലമില്ലാത്ത, താരതമ്യേനെ ബിജെപി യിൽ പുതുതായ ബസവരാജ ബൊമ്മെക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

   30 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കൃത്യസമയത്തുള്ള തീരുമാനങ്ങളും ഭാഗ്യങ്ങളും ആണ് ബസവരാജ ബൊമ്മെക്ക് തുണയായത്.

   1988 ൽ ഫോൺ ചോർത്തൽ വിവാദത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി സിഎം രാമ കൃഷ്ണ ഹെഗ്ഡെ രാജി പ്രഖ്യാപിക്കുമ്പോൾ സീനിയർ മന്ത്രിമാരിൽ ഒരാളായ എസ് ആർ ബൊമ്മെ വീട്ടിൽ സിഗരറ്റും വലിച്ച് ഹിന്ദി സിനിമയായ സഞ്ജീർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മറ്റ് മന്ത്രിമാരാകട്ടെ മുഖ്യമന്ത്രി പദത്തിനായി സമ്മർദം ചെലുത്തുന്നതിന്റെ തിരക്കിലായിരുന്നു. പക്ഷെ ഹെഗ്ഡയുടെ പിൻഗാമിയായി എത്തിയത് ബൊമ്മെ ആയിരുന്നു.

   പിതാവും മകനും നാടകീയമായാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് എന്നത് തീർത്തും യാദൃശ്ചികമായിരിക്കാം. പക്ഷെ ചരിത്രം ആവർത്തിക്കുകയാണ്.
   Published by:Rajesh V
   First published:
   )}