HOME » NEWS » India »

ചീറിപ്പാഞ്ഞെത്തിയ ഓഡി ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണത് സമീപത്തെ വീടിന്റെ മേൽക്കൂരയിലേക്ക്

ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വീടിന്റെ മുകളിലേക്ക് യുവാവ് തെറിച്ചു പോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

News18 Malayalam | news18-malayalam
Updated: November 6, 2020, 2:56 PM IST
ചീറിപ്പാഞ്ഞെത്തിയ ഓഡി ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണത് സമീപത്തെ വീടിന്റെ മേൽക്കൂരയിലേക്ക്
പ്രതീകാത്മക ചിത്രം
  • Share this:
ജയ്പൂർ: അമിത വേഗത്തിലെത്തിയ ഓഡി കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ജയ്പൂരിലെ സോദല ഏരിയയിലാണ് സംഭവം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വീടിന്റെ മുകളിലേക്ക് യുവാവ് തെറിച്ചു പോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

യുവതി ഓടിച്ച ആഡംബര കാറാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. നഗരത്തിൽ നടക്കുന്ന കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി പോവുകയായിരുന്ന യുവാവാണ് മരിച്ചത്. ഇന്നു രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്.

കൂട്ടിയിടിയെത്തുടർന്നുണ്ടായ സ്ഫോടനാത്മക ശബ്ദം കേട്ടാണ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയപ്പോൾ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.



അന്വേഷണത്തിൽ പാലി സ്വദേശിയായ യുവാവാണ് മരിച്ചതെന്ന് കണ്ടെത്തി. യുവതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Published by: Gowthamy GG
First published: November 6, 2020, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories