HIV ബാധിത തടാകത്തിൽ ആത്മഹത്യചെയ്തു; നാട്ടുകാർ വെള്ളം വറ്റിച്ചു
News18 Malayalam
Updated: December 6, 2018, 5:02 PM IST

- News18 Malayalam
- Last Updated: December 6, 2018, 5:02 PM IST
ബംഗളുരു: എച്ച്ഐവി ബാധിതയായ സ്ത്രീ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് നാട്ടുകാർ തടാകം വറ്റിച്ചു. കർണാടകയിലെ നവലഗുണ്ട താലൂക്കിലെ മോറാബ ഗ്രാമത്തിലാണ് സംഭവം. കാണാതായ സ്ത്രീയുടെ മൃതദേഹം നാലു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. വൈറസ് പകരുമോയെന്ന ആശങ്കയെ തുടർന്ന് നാട്ടുകാർ തടാകം വറ്റിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ പതിനയ്യായിരത്തോളം ആളുകൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന തടാകമായിരുന്നു ഇത്.
ഒളി ക്യാമറ: ചെന്നൈയിൽ ഹോസ്റ്റൽ നടത്താൻ കളക്ടറുടെ അനുമതി വേണം
ഒളി ക്യാമറ: ചെന്നൈയിൽ ഹോസ്റ്റൽ നടത്താൻ കളക്ടറുടെ അനുമതി വേണം
ആത്മഹത്യ ചെയ്ത സ്ത്രീയ്ക്ക് എച്ച്ഐവി ഉണ്ടായിരുന്ന കാര്യം നാട്ടുകാർ അധികൃതരെ അറിയിച്ചു. എന്നാൽ നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഇതേത്തുടർന്നാണ് നാട്ടുകാർ മുൻകൈയെടുത്ത് തടാകം വറ്റിച്ചത്. ഇതേത്തുടർന്ന് കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. പിന്നീട് അധികൃതർ ഇടപെട്ട് മലപ്രഭ കനാലിൽനിന്നുള്ള വെള്ളം ഗ്രാമത്തിലേക്ക് എത്തിക്കുകയായിരുന്നു. എച്ച്ഐവി ബാധിച്ച സ്ത്രീയുടെ മൃതദേഹം തടാകത്തിൽനിന്ന് കണ്ടെടുക്കുന്ന അഴുകിയ നിലയിലായിരുന്നു. തടാകത്തിൽനിന്ന് നാട്ടുകാരിൽ ചിലർ കാര്യമറിയാതെ വെള്ളം ഉപയോഗിച്ചിരുന്നു.