ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും വിലാസവും പ്രദർശിപ്പിച്ച് ലഖ്‌നൗ ജില്ലാ ഭരണകൂടം. കഴിഞ്ഞ വർഷം ഡിസംബർ 19 ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും വിലാസവും കൂറ്റൻ ഹോൾഡിംഗിൽ രേഖപ്പെടുത്തിയാണ് ജില്ലാ ഭരണകൂടം നഗരമധ്യത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്.ആര്‍.ദരപുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും പേരുവിവരങ്ങളുമാണ് ഹോര്‍ഡിങ്ങിലുള്ളത്.
സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നഗരത്തിൽ അക്രമം നടത്തിയവരുടെ ചിത്രങ്ങളാണ് ഹോൾഡിംഗുകളിലുള്ളതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് അറിയിച്ചു. ഇത്തരത്തിൽ ലഖ്നൗ നഗരത്തിൽ നൂറോളം ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസും ജില്ലാ ഭരണകൂടം അയച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.
പൊലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ തകർത്തവർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നോട്ടീസയച്ചത്.
പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി യുപിയിൽ നിന്ന് വലിയ തോതിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിനെ എതിരാളികൾ “ഭിന്നിപ്പിക്കൽ”, “മുസ്ലീം വിരുദ്ധർ” എന്ന് വിളിക്കുന്നു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷോധവുമായി ബന്ധപ്പെട്ട് നിരവധി അക്രമസംഭവങ്ങളാണ് ഉത്തർപ്രദേശിലുണ്ടായത്.
ഉത്തർപ്രദേശിന്റെ ചുവടുപിടിച്ച് അക്രമങ്ങളിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഗുജറാത്ത് സർക്കാരും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.