HOME » NEWS » India » HOAX BOMB THREAT CALL AT TAJ MAHAL FIROZABAD MAN ARRESTED NJ

താജ്മഹലിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

പിടികൂടിയ ആളുടെ മാനസികനില തകരാറിലാണെന്നാണ് പൊലീസ് പറയുന്നത്

News18 Malayalam | news18-malayalam
Updated: March 4, 2021, 3:19 PM IST
താജ്മഹലിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റിൽ
Taj Mahal
  • Share this:
ആഗ്ര: താജ്മഹലിന് ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. ഇന്ന് രാവിലെയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. താജ്മഹൽ പരിസരത്ത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. പൊലീസ് നടത്തിയ പരിശോധനയിൽ ഫരീദാബാദ് സ്വദേശിയാണ് ഫോൾ വിളിച്ചതെന്ന് വ്യക്തമായി.

ഉത്തർപ്രദേശ് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് താജ്മഹലിൽ നിന്ന് സന്ദർശകരെ ഒഴിപ്പിക്കുകയും താത്കാലികമായി അടക്കുകയും ചെയ്തിരുന്നു. സന്ദർശകരെ ഒഴിപ്പിച്ചതിന് ശേഷം താജ്മഹലിന്റെ ഇരു ഗെയിറ്റുകളും അടച്ചായിരുന്നു പരിശോധന.


ഉത്തർപ്രദേശ് പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് ഫോൺ സന്ദേശം വന്നത്. സന്ദേശം ലഭിച്ചയുടനെ സിഐഎസ്എഫും ആഗ്ര പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധനകൾ കർശനമാക്കിയിരുന്നു. താജ്മഹലിനും പരിസര പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.


അതേസമയം, പിടികൂടിയ ആളുടെ മാനസികനില തകരാറിലാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ വിളിച്ച ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആർമി റിക്രൂട്ട്മെന്റിൽ വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്നും താന്‍ റിക്രൂട്ട്‌മെന്റിന് പോയിട്ടും സെലക്ഷന്‍ കിട്ടിയില്ലെന്നും ഇയാൾ സന്ദേശത്തിൽ പറഞ്ഞിരുന്നു. താജ്മഹലിന്റെ ഉള്ളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഭീഷണി.
You may also like:'നിങ്ങൾ പെറ്റുകൂട്ടിയ കുട്ടികളുടെ പഠനച്ചെലവ് എന്തിന് സർക്കാർ വഹിക്കണം'? വിവാദ പരാമർശവുമായി BJP എംഎൽഎ

പരിശോധനയിൽ അപകടമില്ലെന്ന് വ്യക്തമായതോടെ താജ്മഹൽ വീണ്ടും സന്ദർശകർക്കായി തുറന്നു നൽകുകയും ചെയ്തു. അധികൃതരേയും സന്ദർശകരേയും പരിസരവാസികളേയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ശിവ് റാം യാദവ് അറിയിച്ചു. ഇതേ തുടർന്നാണ് വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
You may also like:ഹോസ്റ്റലിൽ കയറിയ പൊലീസുകാർ പെൺകുട്ടികളെ 'വിവസ്ത്രരായി' നൃത്തം ചെയ്യാൻ നിർബന്ധിച്ചു; പരാതിയില്‍ അന്വേഷണം

സന്ദർശകർക്കായി താജ്മഹൽ വീണ്ടും തുറന്നു നൽകിയെങ്കിലും ഇപ്പോഴും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  രാവിലെ 9.15 ഓടെയാണ് പൊലീസിന് സന്ദേശം ലഭിച്ചത്.
Published by: Naseeba TC
First published: March 4, 2021, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories